കേരളാപോലീസ് യോഗികളെപ്പോലെ ശാന്തരായി മാറിയിരിക്കുകയാണെന്ന് ഡോ.സുകുമാർ അഴീക്കോട്. രാജ്യത്ത് എന്തു സംഭവിച്ചാലും അനക്കമില്ലാത്ത അവസ്ഥയിലാണ് ഇവർ എത്തിയിരിക്കുന്നത്. സാഹിത്യകാരൻമാർ പോലും പ്രതികരിക്കുമ്പോൾ പോലീസുകാർ ശാന്തരായി നീങ്ങുന്നു. ഇത് ശരിയല്ല. ആലപ്പുഴയിൽ ഇസ്ലാമിക് വെൽഫെയർ ഫോറത്തിന്റെ പ്രതിഭാസംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അഴീക്കോട്.
മറുപുറംഃ- തികഞ്ഞ ഗാന്ധിയനായ അഴീക്കോട് ഇങ്ങനെ പറയരുതായിരുന്നു. യോഗിയെപ്പോലെ സഹനപ്രവർത്തനങ്ങൾ നടത്തി രാജ്യം സുരക്ഷിതമാക്കുന്നുവെങ്കിൽ അതല്ലേ നല്ലത്. മറിച്ച് പോലീസ് മറ്റേ സ്വഭാവമെടുത്ത് പൂശാൻ തുടങ്ങിയാൽ യോഗി എന്നത് രോഗി എന്നാകും…അതായത് മാനസികരോഗി…ഇതും അഴീക്കോട് സാറിന്റെ വായിൽനിന്നു തന്നെ വരും….പോലീസ് എന്നത് ചാഞ്ഞുകിടക്കുന്ന ഒരു മരമാണല്ലോ….ഏതു സാംസ്‌കാരിക നായകനും ഇഷ്‌ടംപോലെ ചാടിക്കയറാം…
Generated from archived content: news1_july5.html
Click this button or press Ctrl+G to toggle between Malayalam and English