ടാറ്റായുടെ കൈയേറ്റഭൂമിയിലെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മോചിപ്പിക്കുന്നതിന് സാക്ഷിയാകാൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ മൂന്നാറിലെത്തി. ടാറ്റാ കൈയ്യേറിയ 50,000 ഏക്കർ പിടിച്ചെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കുമെന്നും അതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു ചരിത്ര ദൗത്യമാണെന്നും വി.എസ് പറഞ്ഞു.
മറുപുറം ഃ പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കുമെന്നൊരു പഴഞ്ചൊല്ലുണ്ട്. സുരേഷ്‌കുമാറിനെ വെട്ടിയും ചതിച്ചും ദൗത്യ ഇടപാടുകളിൽ കൈയ്യിട്ടുവാരിയ സി.പി.ഐക്കാരെ ഒന്നു ചളുക്കാനല്ലേ മുഖ്യന്റെ ഈ വരവ് എന്നൊരു സംശയം. സി.പി.ഐ മന്ത്രിമാർ കൂട്ടംകൂടി മൂന്നാറിൽ ഒരു അബ്‌സേർഡ് നാടകവേദി സൃഷ്ടിച്ച് ഒന്നു കൈയിട്ട്‌വാരാമെന്ന് കരുതിയപ്പോഴാണ് മുഖ്യന്റെ ഈ പ്രത്യക്ഷപ്പെടൽ. മുഖ്യൻ വന്നാൽ പിന്നെ സുരേഷ്‌കുമാറാകും രാജാവ്. സുരേഷിനോട് മൂന്നാറിലേക്ക് രണ്ടാമതും ധൈര്യമായി പൊയ്‌ക്കൊള്ളൂ എന്ന് പറഞ്ഞപ്പഴേ സംഗതി ചീയുമെന്ന് സി.പി.ഐക്കാർ കരുതണമായിരുന്നു. ഇനി മന്ത്രിമാരൊക്കെ മുഖ്യന്റെ പുറകിൽ സുരേഷ്‌കുമാറിനൊപ്പം നടന്നുകൊള്ളൂ.
Generated from archived content: news1_july3_07.html