ശിവഗിരിയിൽ വെള്ളാപ്പള്ളി തടസം സൃഷ്ടിക്കുന്നു ഃ പ്രകാശാനന്ദ

ശിവഗിരി മഠത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി

വെള്ളാപ്പള്ളി നടേശൻ തടസം സൃഷ്ടിക്കുകയാണെന്ന്‌ ശ്രീനാരായണ ധർമ്മ സംഘം ട്രസ്‌റ്റ്‌

ഭാരവാഹികൾ പറഞ്ഞു. ഗുരു ധർമ പ്രചാരണ സഭയുടെ പ്രവർത്തനം തടസപ്പെടുത്താനും

ബദൽസംഘടന രൂപീകരിക്കാനും എസ്‌.എൻ.ഡി.പി യൂണിയനുകൾക്ക്‌ വെള്ളാപ്പള്ളി നിർദ്ദേശം

നൽകിയിരിക്കുകയാണെന്നും ട്രസ്‌റ്റ്‌ ഭാരവാഹികൾ കുറ്റപ്പെടുത്തി.

മറുപുറം

കുറെ നാൾ നിശബ്ദനായിരുന്നല്ലോ നമ്മുടെ

നടേശൻ മുതലാളി. ഓലിയിടുമ്പോൾ കേൾക്കാനാളില്ലെങ്കിൽ എന്തുരസം. പിന്നെ നമ്മുടെ

നാട്ടിൽ നന്നായി ഓലിയിടുന്ന മന്ത്രിമാരും തന്ത്രിമാരുമൊക്കെ വിലസുമ്പോൾ നടേശൻ

മുതലാളിക്ക്‌ മാർക്കു കുറയുന്നത്‌ സ്വാഭാവികം. പേടിക്കേണ്ട, സാധ്യതകൾ ഇനിയുമുണ്ട്‌…

പാതിരിമാർ കൊടിയെടുത്താൽ അത്‌ നിലത്തുവെപ്പിക്കാൻ ഇറങ്ങാം…ക്ഷേത്രപ്രവേശന

പ്രശ്നത്തിൽ സജീവമാകാം…. തൽക്കാലം തറവാട്ടിലെ തടസം സൃഷ്ടിക്കൽ അങ്ങനെ നടക്കട്ടെ…

എവിടെയെങ്കിലും പോയി ഒന്നു നുളച്ചില്ലെങ്കിൽ എന്തുരസം അല്ലേ….?

Generated from archived content: news1_july31_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here