“ഞാൻ സ്‌നേഹശീലനായ പാവം മനുഷ്യൻ” – ടി.പത്‌മനാഭൻ

താൻ വളരെ സ്‌നേഹശീലനായ ഒരു പാവം മനുഷ്യനാണെന്നും, തന്റെ പരുക്കൻ സ്വഭാവം ഒരു പുറന്തോട്‌ മാത്രമാണെന്നും കഥാകൃത്ത്‌ ടി.പത്‌മനാഭൻ അഭിപ്രായപ്പെട്ടു. തന്റെ ഏകാന്തസ്വഭാവം കൊണ്ടാണ്‌ പരുക്കനെന്ന്‌ പലരും മനസ്സിലാക്കുന്നത്‌. തന്റെ പുറന്തോട്‌ ഭേദിക്കാൻ കഴിഞ്ഞവർക്കൊക്കെ താൻ പാവം മനുഷ്യനാണെന്ന്‌ മനസ്സിലായിട്ടുണ്ടെന്നും പത്‌മനാഭൻ പറഞ്ഞു.

മറുപുറംഃ- പറയുന്നതുകേട്ടാൽ തോന്നും ലോകത്തെല്ലാവരും പത്‌മനാഭന്റെ പുറന്തോട്‌ ഭേദിക്കാൻ നടക്കുന്നവരാണെന്ന്‌. കഥാകൃത്തേ, സാറുതന്നെ ആവശ്യമില്ലാത്ത പുറന്തോട്‌ സാറുതന്നെ അങ്ങ്‌ ഊരിക്കളഞ്ഞാൽ മതി. കഥകൾ വായിച്ചാൽ മാത്രം പോര പുറന്തോടും ഭേദിക്കണമെന്നു പറഞ്ഞാൽ ഇച്ചിരി കഷ്‌ടാണേ….കഥ മാത്രം നന്നായാൽ പോര വായിൽനിന്നു വരുന്നതും നന്നാവണം….ഉപദേശമല്ലേ, ഒരു ലോകസത്യം പറഞ്ഞുവെന്നു മാത്രം.

Generated from archived content: news1_july31.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here