ചെന്നിത്തലയ്‌ക്കും സുധീരനും പണം നൽകി ഃ കോടാലി ശ്രീധരൻ

കോൺഗ്രസ്‌ നേതാക്കളായ രമേശ്‌ ചെന്നിത്തല, വി.എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ,

ബെന്നി ബെഹ്‌നാൻ സി.പി.ഐ നേതാവ്‌ സി.കെ ചന്ദ്രപ്പൻ എന്നിവരുടെ തിരഞ്ഞെടുപ്പ്‌

ഫണ്ടിലേക്ക്‌ സംഭാവന നൽകിയെന്ന്‌ കുഴൽപ്പണ മാഫിയാത്തലവൻ കോടാലി ശ്രീധരൻ

പോലീസിനു മൊഴി നൽകി. തനിക്ക്‌ ആദ്യത്തെ ക്വട്ടേഷൻ നൽകിയത്‌ മലപ്പുറം

ഡി.സി.സിയുടെ ഇപ്പോഴത്തെ ട്രഷറർ എം.എൻ കുഞ്ഞുമുഹമദ്‌ ഹാജിയായിരുന്നുവെന്നും

ശ്രീധരൻ പോലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌.

മറുപുറം

എന്താ ചെന്നിത്തലേ, ആകെയൊരു നാറ്റം

എല്ലായിടത്തുമുണ്ടല്ലോ… ഹിമാലയയിൽ നിന്നും 10 കോടി കിട്ടിയെന്ന്‌ ഒരു കൂട്ടർ… ദേ

ഇപ്പോൾ കോടാലി ശ്രീധരൻ വക മറ്റൊരു കോടാലി… ഇങ്ങനെയൊക്കെയാണെങ്കിൽ

ദേശാഭിമാനി രണ്ടുകോടി വാങ്ങിയതിന്‌ ചെന്നിത്തലയയക്കും കൂട്ടർക്കും ശീതങ്കൻ തുള്ളാനുള്ള

അവകാശമുണ്ടോ….? കാശ്‌ പിച്ചച്ചട്ടിയിൽ കിടന്നാലും ബാങ്ക്‌ ലോക്കറിലിരുന്നാലും രുചി

ഒന്നുതന്നെയായിരിക്കും. കോടാലിയ്‌ക്കെതിരെ ഒരു ശത്രുസംഹാരപൂജ നടത്തിക്കോളൂ

ചെന്നിത്തലേ…. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന്‌ ചെന്നിത്തലയ്‌ക്കും

കൂട്ടർക്കുമറിയില്ലെങ്കിലും കോടാലി ശ്രീധരന്‌ അത്‌ നന്നായിട്ടറിയാം….

Generated from archived content: news1_july30_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here