എങ്ങിനെ നടക്കണമെന്നു പറയാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ? ഃ വെളളാപ്പളളി

താനും നാരായണപ്പണിക്കരും എങ്ങിനെ നടക്കണമെന്ന്‌ ഞങ്ങളോട്‌ നേരിട്ടുപറയാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ എന്ന്‌ വെളളാപ്പളളി നടേശൻ. താനും പണിക്കരുച്ചേട്ടനും ഒരുമിച്ച്‌ നടക്കുന്നത്‌ പലർക്കും രസിക്കുന്നില്ല. അവരോട്‌ തനിക്ക്‌ സഹതാപമുണ്ടെന്നും വെളളാപ്പളളി പറഞ്ഞു.

മറുപുറംഃ ‘അയ്യപ്പബൈജു’മാരെ ആരെങ്കിലും അങ്ങോട്ടുച്ചെന്ന്‌ ഉപദേശിക്കുമോ. ഒന്നാമതായി കേരളീയർക്ക്‌ പാമ്പുകളെ പേടിയാണ്‌. അത്‌ നീർക്കോലിയാണേലും വഴിമാറിയേ നമ്മൾ നടക്കൂ… കാരണം ഇവ ഗ്രഹണസമയത്ത്‌ തലപൊക്കുന്നവരാണ്‌. ഈ ഗ്രഹണകാലം എത്രനാൾ നീണ്ടുനില്‌ക്കുമെന്ന്‌ ദൈവത്തിനു മാത്രമറിയാം… ഗ്രഹണകാലം കഴിഞ്ഞാൽ ‘അയ്യപ്പബൈജു’മാർക്ക്‌ അടിയുടെ പൂരമായിരിക്കും…..

ഉപദേശം ഏറ്റുവാങ്ങാനും ഇത്തിരി ഗ്രേഡുവേണം നടേശൻമൊതലാളി… പിന്നെ ഇപ്പറഞ്ഞത്‌ “ഞാനും മൂർഖൻ ചേട്ടനും കൂടി….” എന്ന മട്ടായിപ്പോയോ എന്ന്‌ സംശയം.

Generated from archived content: news1_july30_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here