പോലീസ്‌ ഭീകരത അവസാനിപ്പിക്കണം ഃ സി.പി.എം

അംഗീകൃത രാഷ്‌ടീയ പാർട്ടികളുടെ ഭരണഘടനാപരമായ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന പോലീസ്‌ ഭീകരത അവസാനിപ്പിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇടതുരാഷ്‌ട്രീയ പാർട്ടികളുടെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിലുളള അഴിഞ്ഞാട്ടമാണ്‌ പോലീസ്‌ നടത്തുന്നത്‌. തെറ്റായ വിദ്യാഭ്യാസനയത്തിനെതിരെയും ആത്മഹത്യ ചെയ്ത രജനിയുടെ കുടുംബത്തിനു നീതികിട്ടാനും നടത്തുന്ന പ്രക്ഷോഭത്തെ ജനാധിപത്യ മര്യാദയനുസരിച്ച്‌ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു.

മറുപുറംഃ- ആനമന്തുളളവൻ ഉണ്ണിമന്തനെ നോക്കി കുറ്റം പറയുന്നതുപോലെയാണല്ലോ സി.പി.എമ്മിന്റെ കാര്യം. നമ്മുടെ കൊച്ചുമക്കളായ ‘ഡിഫി’ക്കാരും എസ്‌.എഫ്‌.ഐക്കാരും കാണിച്ചുകൂട്ടുന്ന പരിപാടികൾക്കുമുന്നിൽ പോലീസേമാന്മാരുടെ ഭീകരത എത്ര തുച്ഛം.

പോലീസുകാർക്ക്‌ ലാത്തി കൊടുത്തിരിക്കുന്നത്‌ തല്ലുകൊളളികളെ തല്ലാൻ തന്നെയാ. ആരാന്റെ അമ്മയുടെ പ്രാന്തുകണ്ട്‌ തുളളല്ലേ സി.പി.എം സെക്രട്ടറിയേറ്റു സഖാക്കളെ….

Generated from archived content: news1_july30.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English