‘ഒന്നും പാഴാക്കരുത്‌’ മന്ത്രി തോമസിന്‌ രാഷ്‌ട്രപതിയുടെ ഉപദേശം

ഒന്നും പാഴാക്കരുതെന്ന്‌ ഫിഷറീസ്‌ മന്ത്രി കെ.വി.തോമസിനെ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൾകലാം ഉപദേശിച്ചു. മത്സ്യമേഖലയിലെ മണ്ണെണ്ണ പ്രതിസന്ധി പരിഹരിക്കുന്നതിനായി രാഷ്‌ട്രപതിയെ സന്ദർശിച്ച വേളയിൽ മന്ത്രി ഒരു ഷാളും കൊച്ചിയിലെ അക്വേറിയം ഷോയുടെ രണ്ട്‌ ബ്രോഷറും രാഷ്‌ട്രപതിക്ക്‌ സമ്മാനിക്കാനായി കരുതിയിരുന്നു. എന്നാൽ രാഷ്‌ട്രപതി ഷാൾ നിരസിക്കുകയും ബ്രോഷർ ഒരെണ്ണം മാത്രം സ്വീകരിക്കുകയും ചെയ്‌തു. രണ്ടാമത്തേത്‌ മടക്കി നല്‌കിയപ്പോഴാണ്‌ രാഷ്‌ട്രപതി ഇങ്ങനെ ഉപദേശിച്ചത്‌.

മറുപുറംഃ- ‘തോമസെത്ര ഷാളു കണ്ടതാ… ഷാളെത്ര തോമസിനെ കണ്ടതാ“. പക്ഷെ ഈ പണി നമ്മുടെ രാഷ്‌ട്രപതിയുടെ പക്കൽ ചെലവാകില്ല മോനേ…പണ്ടുകാലത്ത്‌ കരുണാകരനെ ഷാളുകളണിയിച്ച്‌ കുപ്പിയിലാക്കി മന്ത്രിയും എം.പിയുമൊക്കെയായി. ഒടുവിൽ കറിവേപ്പില കണക്കെ വലിച്ചെറിഞ്ഞ പുരാണമൊക്കെ കലാം കേട്ടുകാണും. ’ഒന്നും പാഴാക്കരുത്‌‘ എന്നു പറഞ്ഞതിൽ രണ്ടർത്ഥം കാണുമായിരിക്കും.

Generated from archived content: news1_july3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here