കെ.ടി.ജലീൽ ലീഗ്‌ വിടുന്നു; സി.പി.എം സഖ്യത്തിന്‌ സാധ്യത

മുസ്ലീംലീഗിൽ പുതിയൊരു പിളർപ്പ്‌ അനിവാര്യമാക്കി യുവനേതാക്കളിൽ ശക്തനായ കെ.ടി.ജലീൽ പാർട്ടിവിടാൻ ഒരുങ്ങുന്നു. സി.പി.എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാനാണ്‌ തീരുമാനമെന്ന്‌ ഏറ്റവും ഒടുവിൽ കിട്ടിയ വാർത്തകൾ വ്യക്തമാക്കുന്നു. ലീഗ്‌ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർത്തിയ ജലീലിനെ പാർട്ടി പുറത്താക്കിയെങ്കിലും അണികളുടെ എതിർപ്പിനെ തുടർന്ന്‌ തിരിച്ചെടുക്കുകയായിരുന്നു. മുസ്ലീം സമുദായത്തെ സി.പി.എമ്മിന്റെ ഒപ്പം നിർത്തുവാനുളള പിണറായിയുടെ തന്ത്രങ്ങളുടെ വിജയമായി ഇത്‌ കണക്കാക്കുന്നു. കെ.ടി.ജലീലും പിണറായിയും തമ്മിൽ രഹസ്യചർച്ചകൾ നടന്നതായും വ്യക്തമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്‌.

മറുപുറംഃ ജലീലിനെ മാത്രമല്ല വിനീതനായ കുഞ്ഞാലിയേയും സി.പി.എമ്മിൽ ചേർത്തോളൂ… ഏതായാലും അടുത്ത പ്രാവശ്യം തൂത്തുവാരാം പിണറായി… പക്ഷെ കുറെക്കാലംമുമ്പ്‌ ലീഗ്‌ബന്ധം വേണമെന്നു പറഞ്ഞ ഒരാളെ പട്ടിയെ ഓടിക്കുംവിധം നമ്മൾ പെരുമാറിയല്ലോ….എം.വി.രാഘവൻ എന്നാ അദ്ദേഹത്തിന്റെ പേര്‌… കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിയ്‌ക്ക്‌ ടിയാനെ താലപ്പൊലിയേന്തി പാർട്ടിയിലേക്ക്‌ തിരിച്ചാനയിക്കേണ്ടതാ…

Generated from archived content: news1_july2_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here