റാഗിംഗ്‌- പെൺകുട്ടിയുടെ നുണ പരിശോധന സുപ്രീം കോടതി തടഞ്ഞു

കോട്ടയം എസ്‌.എം.ഇയിൽ റാഗിംഗിന്റെ പേരിൽ പീഡനത്തിനിരയായ പെൺകുട്ടിയെ നുണപരിശോധനയ്‌ക്ക്‌ വിധേയയാക്കണമെന്ന ഹൈക്കോടതിവിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. രണ്ടുതവണ വിശദമായ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയയാക്കിയ പെൺകുട്ടിയെ വീണ്ടും പരീക്ഷണവസ്‌തുവാക്കേണ്ട എന്നാണ്‌ സുപ്രീംകോടതിയുടെ നിലപാട്‌. കേസിൽ പോലീസിന്റെ അന്വേഷണം തൃപ്‌തികരമാണെന്നും സുപ്രീംകോടതി പറഞ്ഞു.

മറുപുറംഃ ഒടുവിൽ സുപ്രീംകോടതി കനിഞ്ഞു. അല്ലേൽ ഒരു പാവം പിടിച്ച പെണ്ണിനെ വീണ്ടും വീണ്ടും മാനഭംഗപ്പെടുത്തുന്നത്‌ കേരളജനതയ്‌ക്ക്‌ കാണാമായിരുന്നു.

ഒരു സംശയം കേരള ഹൈക്കോടതി ജഡ്‌ജിമാരുടേയും സുപ്രീംകോടതി ജഡ്‌ജിമാരുടെയും തലയിൽ ഒരേപോലത്തെ നിയമം പഠിച്ച തലച്ചോറല്ലേ ഉളളത്‌. പിന്നെന്താ ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിലെത്തുമ്പോൾ ചില കാര്യങ്ങൾ തലതിരിഞ്ഞുവരുന്നത്‌. ഇനിയിപ്പോ, ചില സായിപ്പന്മാരെ കാണുമ്പോൾ ഹൈക്കോടതി ജഡ്‌ജിമാർ കവാത്തു മറക്കുന്നുണ്ടോ. സത്യമേവ ജയതേ….

Generated from archived content: news1_july29_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here