രാഷ്‌ട്രപതിയുടെ നിർദ്ദേശങ്ങൾ-എം.എൽ.എമാർക്ക്‌ സംശയമില്ല

കേരളത്തിന്റെ വികസനത്തിനായി പത്തിന നിർദ്ദേശങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചശേഷം രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൾകലാം എം.എൽ.എമാരോടായി ‘ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാം’ എന്ന്‌ ആവശ്യപ്പെട്ടതിന്‌ നിശബ്ദതയായിരുന്നു മറുപടി. ചില എം.എൽ.എമാർ പരസ്പരം നോക്കുന്നുണ്ടായിരുന്നു. രാഷ്‌ട്രപതി ഈ ചോദ്യം വീണ്ടുമുയർത്തിയപ്പോഴും പഴയതുതന്നെയായിരുന്നു അവസ്ഥ. ഒടുവിൽ സംശയമെന്തെങ്കിലുമുണ്ടെങ്കിൽ തനിക്ക്‌ ഇ.മെയിൽ അയച്ചാൽ മതിയെന്ന്‌ രാഷ്‌ട്രപതി പറഞ്ഞു.

മറുപുറംഃ രാഷ്‌ട്രപതി വന്ന്‌ ലാപ്‌ടോപ്പ്‌ തുറന്ന്‌ നിയമസഭയിൽ വലിയ വലിയ കാര്യങ്ങളൊക്കെ പറഞ്ഞു. കേരള വികസനത്തിനു പത്തിന പരിപാടിയെന്നോ രണ്ടാം വ്യവസായവിപ്ലവം ബഹിരാകാശത്തെന്നോ ഒക്കെ പറയുന്നത്‌ കേട്ടു. അറിയാൻ പാടില്ലാത്തത്‌ എഴുന്നെളളിക്കുമ്പോൾ മൗനം തന്നെ ഭൂഷണം. നമുക്ക്‌ പരസ്പരം ചീത്ത വിളിക്കാനും നടുത്തളത്തിൽ ചമ്രം പടിഞ്ഞിരിക്കാനും മറ്റുമാണല്ലോ സഭ പണിതിട്ടിരിക്കുന്നത്‌. വികസനം വിട്ട്‌ ഏതെങ്കിലും അഴിമതിക്കേസ്‌ പറഞ്ഞിരുന്നെങ്കിൽ ഒട്ടേറെ സംശയം ഉണ്ടായിരുന്നു അല്ലേ സമാജികരേ….

Generated from archived content: news1_july29_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here