മുഖ്യമന്ത്രി എ.കെ.ആന്റണി തന്റെ ശൈലി മാറ്റണമെന്ന് മുസ്ലീംലീഗ് നേതൃത്വം എ.ഐ.സി.സി ജനറൽ സെക്രട്ടറി അഹമ്മദ് പട്ടേലിനോട് ആവശ്യപ്പെട്ടു. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ശിഹാബ് തങ്ങൾ, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, എം.പി ഇ.അഹമ്മദ് തുടങ്ങിയ പ്രമുഖ നേതാക്കളാണ് ലീഗിനെ പ്രതിനിധീകരിച്ച് പട്ടേലിനോട് സംസാരിച്ചത്.
ഭരണത്തെക്കുറിച്ചുളള എതിർപ്പും, മാറാട് പുനരധിവാസ പ്രശ്‌നവും അവർ പട്ടേലിനുമുന്നിൽ അവതരിപ്പിച്ചു. പോലീസ് തികച്ചും പരാജയമാണെന്നും പോലീസിൽ അഴിമതി വ്യാപകമായിരിക്കുകയാണെന്നും ലീഗ് കുറ്റപ്പെടുത്തി.
മറുപുറംഃ- ഇങ്ങനെ വായപോയ വാക്കത്തിയെപ്പോലെ വെട്ടിയിട്ട് എന്താകാര്യം ലീഗുകാരേ, പളളയ്‌ക്ക് കത്തികയറുമ്പോഴും അയ്യേ… ഇക്കിളിയാകുന്നേ എന്നു പറയുന്നപോലെയാണല്ലോ കാര്യങ്ങൾ… മാറാട് പുനരധിവാസവും നടക്കുവാൻ പോകുന്നില്ല, മുഖ്യമന്ത്രി ന്യൂനപക്ഷ വിരുദ്ധപ്രസ്താവന പിൻവലിക്കാനും പോകുന്നില്ല. എങ്കിലും യു.ഡി.എഫിൽ നിന്നും ചാടുവാൻ പറ്റില്ലല്ലോ. സി.പി.എം അടുപ്പിക്കില്ലെന്ന് പറഞ്ഞുകഴിഞ്ഞു…. ലീഗിന്റെ കാര്യം വറചട്ടിയിൽനിന്ന് എരിതീയിലേയ്‌ക്ക്… ഭേദം വറചട്ടി തന്നെയാണേ…. അതുകൊണ്ട് ഇങ്ങനെ പിച്ചുംപേയും പറഞ്ഞ് യു.ഡി.എഫിൽ തന്നെ കാലം കഴിക്കാം.
Generated from archived content: news1_july29.html