കൊച്ചി കായലിൽ നങ്കൂരമിട്ടു കിടന്ന നാവികസേനയുടെ ‘നിരീക്ഷക്’ എന്ന യുദ്ധക്കപ്പലിൽ നിന്നും 10000 ലിറ്റർ ഡീസൽ കവർച്ച ചെയ്യപ്പെട്ടു. കവർച്ച സംഘത്തിലെ നാലുപേരെ ഹാർബർ പോലീസ് അറസ്‌റ്റു ചെയ്തു. മച്ചുവയിലെത്തിയ ഒൻപതംഗസംഘമാണ് കപ്പലിെൻ ഇന്ധന ടാങ്കിൽ നിന്നും ഡീസൽ ഊറ്റിയെടുത്ത് മോഷ്ടിച്ചത്. പ്രതിരോധ സേനാ ആസ്ഥാനത്തു നിന്നും ഇതുപോലെ പലതവണ മോഷണം നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്.
മറുപുറം ഃ തീക്കട്ടയിൽ ഉറുമ്പരിക്കുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും, ദേ…. ഇപ്പോൾ സത്യമായി. യുദ്ധകപ്പലിെൻ ഇന്ധന ടാങ്കിൽ നിന്നും 10000 ലിറ്റർ ഡീസൽ ഊറ്റി വിറ്റവരെ ശിക്ഷിക്കുകയല്ല മറിച്ച് അവരെപ്പിടിച്ച് നേവിയിൽ ചേർക്കുകയാണ് വേണ്ടത്. ഇവരെ ഉപയോഗിച്ച് ശത്രുരാജ്യ കപ്പലിന്റെ ഡീസലൂറ്റാമല്ലോ.. സ്വന്തം കപ്പലിലെ ഡീസലൂറ്റിയിട്ടു പോലും അറിയാതിരുന്ന നമ്മുടെ നേവിക്കാർ യുദ്ധംവന്നാൽ എന്തു ചെയ്യും എന്റെ ദൈവമേ….?
Generated from archived content: news1_july28_07.html
Click this button or press Ctrl+G to toggle between Malayalam and English