കേരളത്തിന്റെ സമഗ്ര വികസന രൂപരേഖ ‘കേരളവിഷൻ 2010’ തയ്യാറാക്കാൻ കെ.പി.സി.സി ഒൻപതംഗ കമ്മറ്റിയെ രൂപീകരിച്ചു. അഡ്വ.പി.എം. സുരേഷ്‌ബാബുവാണ് ചെയർമാൻ. ആദ്യയോഗം ഓഗസ്‌റ്റ് രണ്ടിന് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേരും.
മറുപുറംഃ പുതിയ എസ്.ഐ ചാർജ്ജെടുത്തതിന്റെ ബഹളമൊക്കെ കെ.പി.സി.സിയിൽ കാണുന്നുണ്ട്. കഴിഞ്ഞ നാലുവർഷം കൊണ്ട് കേരളത്തെ വികസിപ്പിച്ച് ആകെ കടം ഇരട്ടിയാക്കി എന്ന മെച്ചമുണ്ട് നമ്മുടെ സർക്കാരിന്. ഇനി ചെന്നിത്തലപ്രയോഗം കൂടിക്കഴിഞ്ഞാൽ സംഗതി വെടിപ്പാകും. ഒടുവിൽ കേരള സംസ്ഥാനം തന്നെ തൂക്കി വിൽക്കേണ്ട വികസന പരിപാടിയായി ഈ സംഭവം തീരരുതേ….
Generated from archived content: news1_july28_05.html