കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നും അനധികൃതമായി മൂന്ന് ജഡങ്ങൾ ഒരു സ്വകാര്യ മെഡിക്കൽ കോളേജിന് വിൽക്കാൻ ശ്രമിച്ചത് വിവാദമാവുകയും ഈ കുറ്റത്തിന് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ. ഏലിയാമ്മ ഫെന്നിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. ജഡങ്ങൾ വിൽക്കാനുളള ശ്രമം വിദ്യാർത്ഥികളും ജീവനക്കാരും ചേർന്നാണ് തടഞ്ഞത്. പ്രിൻസിപ്പാളിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രിൻസിപ്പാൾ ഡോ.പാർവ്വതിയുടെ അറിവോ സമ്മതമോ കൂടാതെയായിരുന്നു അനാട്ടമിവകുപ്പ് മേധാാവി ഒരു ശവത്തിന് 15000 രൂപ വീതം വാങ്ങി വിൽപ്പന നടത്താൻ ശ്രമിച്ചത്.
മറുപുറംഃ- ഇനിയാരെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പരിസരത്തുകൂടിപോലും പോകുകയില്ല….ഈ വക വകുപ്പുമേധാവികൾ ആളെ തല്ലിക്കൊന്ന് കിലോവിന് 35 രൂപ നിരക്കിൽ വിറ്റു കളയും….ആഫ്രിക്കൻ കാടുകളിൽ ശവം തിന്നുന്ന ചിലതരം ഉറുമ്പുകളുണ്ടെന്ന് കേട്ടിട്ടുണ്ട്, കാശിനോടുളള ആർത്തിമൂലം ഈ വക ജന്മങ്ങൾ മനുഷ്യനെ പച്ചയോടെ വിഴുങ്ങും. ഇവരെയൊക്കെ തലകീഴായി കെട്ടിയിട്ട് അടിയിൽ വറ്റൽമുളക് ചേർത്ത് പുകയിട്ട് ശിക്ഷിക്കുകയാണ് വേണ്ടത്.
Generated from archived content: news1_july28.html
Click this button or press Ctrl+G to toggle between Malayalam and English