ബാലകൃഷ്‌ണപിളളയെ യു.ഡി.എഫിലേക്ക്‌ തിരിച്ചുകൊണ്ടുവരാൻ ശ്രമം

കേരള കോൺഗ്രസ്‌-ബിയെ യു.ഡി.എഫിലേക്ക്‌ തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസിൽ ശ്രമം തുടങ്ങി. രമേശ്‌ ചെന്നിത്തല ഇക്കാര്യത്തിൽ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാൽ കേരള കോൺഗ്രസ്‌-ബി നേതാവ്‌ ബാലകൃഷ്‌ണപിളള ഇതിനോട്‌ അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

മറുപുറംഃ കടിക്കുന്ന പട്ടിയെ ഇനിയും വീട്ടിനകത്ത്‌ കുടിയിരുത്താനാണോ പ്ലാൻ. വെടിമരുന്ന്‌ തലയ്‌ക്കൽവച്ച്‌ എങ്ങിനെയാണാവോ ചെന്നിത്തല ഉറങ്ങുവാൻ കിടക്കുക. ഏതായാലും ത്രിശങ്കു സ്വർഗ്ഗത്തിൽ നില്‌ക്കുന്ന പിളളയ്‌ക്കിത്‌ സ്വർഗ്ഗലോകം കിട്ടിയതുപോലെയാകും. ഒന്നു ബലം പിടിക്കുന്നുവെന്നേയുളളൂ ഒരു ചെറിയ കാറ്റുവീശിയാൽ മതി പിളള യു.ഡി.എഫിന്റെ ആലിംഗനത്തിൽ പുളകിതനായിക്കൊളളും…. ഈശ്വരാ… ഇനിയെന്തൊക്കെ കാണണം.

Generated from archived content: news1_july27_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here