നിയമവിദ്യാർത്ഥിനിയുടെ ആത്മഹത്യയും അന്വേഷിക്കണംഃ കോൺഗ്രസ്‌

നിയമവിദ്യാർത്ഥിനി സൗമ്യാ വാസുദേവിന്റെ ആത്മഹത്യയും അന്വേഷണവിധേയമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ നേതാക്കൾ രംഗത്തെത്തി. ഈ ആത്മഹത്യയ്‌ക്ക്‌ ഉത്തരവാദി എസ്‌.എഫ്‌.ഐ നേതാവാണെന്ന ആരോപണം നിലവിലുണ്ട്‌. സ്വാശ്രയ എഞ്ചിനീയറിങ്ങ്‌ വിദ്യാർത്ഥിനി രജനിയുടെ ആത്മഹത്യമൂലം ഉണ്ടായിരിക്കുന്ന പ്രതിപക്ഷ സമരത്തെ നേരിടാനാണ്‌ ഇത്തരമൊരു നീക്കം കോൺഗ്രസ്‌ നടത്തുന്നത്‌. ജൂലായ്‌ 17-നാണ്‌ സൗമ്യ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്‌. സഹപാഠിയായ എസ്‌.എഫ്‌.ഐ നേതാവ്‌ സൗമ്യയെ ബ്ലാക്ക്‌മെയിൽ ചെയ്യാറുണ്ടായിരുന്നെന്ന്‌ പിതാവ്‌ വാസുദേവൻപിളള പോലീസിന്‌ മൊഴി നല്‌കിയിരുന്നു.

മറുപുറംഃ- കൊളളാം….ആനന്ദിന്റെ ‘ഗോവർദ്ധനന്റെ യാത്രകൾ’ നോവലിലെ അന്ധേർ നഗരിയിലെ നിയമം പോലെയാണല്ലോ ഇത്‌. ഒരുസേർ സ്വർണ്ണത്തിനും ഒരുസേർ അരിക്കും ഒരേ വില….ആന്റണിയാരാ ചൗപട്‌ രാജാവോ…?

സൗമ്യയുടെ ആത്മഹത്യ അന്വേഷിക്കേണ്ടതുതന്നെ….അതിനുപുറകിൽ എത്ര വലിയവനായാലും ശിക്ഷിക്കപ്പെടണം….പക്ഷെ കഴുതയ്‌ക്കും കുതിരയ്‌ക്കും ഒരേ മാർക്കിടരുത്‌ നേതാക്കന്മാരേ….

Generated from archived content: news1_july27.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here