ശബരിമലയിൽ സ്ര്തീകളെ പ്രവേശിപ്പിക്കണം – മന്ത്രി സുധാകരന്റെ പുതിയ വിവാദ പ്രസ്താവന

ശബരിമലയിൽ സ്ര്തീകളെ പ്രവേശിപ്പിക്കണം എന്ന പുതിയ വിവാദവുമായി മന്ത്രി ജി. സുധാകരൻ രംഗത്തെത്തി. നിയമസഭയിൽ ഈ വിഷയത്തിൽ പ്രതിപക്ഷാംഗം കെ. സുധാകരനുമായി മന്ത്രി കൊമ്പുകോർത്തു. ശബരിമലയിൽ സ്ര്തീകൾക്ക്‌ പ്രത്യേക സീസൺ വേണമെന്ന്‌ സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്ങ്‌മൂലം സമർപ്പിച്ചിട്ടുണ്ട്‌.

മറുപുറം ഃ വിവാദം വീരപ്പൻ എന്ന പേരിന്‌ എന്തുകൊണ്ടും യോഗ്യനായ മന്ത്രി സുധാകരൻ കൃത്യസമയത്താണ്‌ പണികളൊക്കെയും നടത്തുന്നത്‌. ഈ വിവാദം കത്തിയാൽ, രവീന്ദ്രൻ പട്ടയം പ്രശ്നം വട്ടപൂജ്യമാകും… ന്യൂനപക്ഷവിവാദം കാറ്റിലൂടെ പറന്നു പോകും… ഒടുവിൽ നായനാർ ഫുട്‌ബോൾ സംഭാവനപ്രശ്നം ഒരു തരിപോലുമുണ്ടാകില്ല കണ്ടുപിടിക്കാൻ. വെറുതെയൊന്നുമല്ല മന്ത്രി സുധാകരൻ പാമ്പിനെയെടുത്ത്‌ മടിയിൽ വയ്‌ക്കുന്നത്‌. ഭ്രാന്തനെന്നു വിളി കേട്ടാലും കാര്യം നടന്നാൽ മതിയല്ലോ…

Generated from archived content: news1_july26_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here