സ്വാശ്രയ കോളേജുകളിൽ പണമുളളവർ മാത്രം പഠിച്ചാൽ മതി ഃ മന്ത്രി രാഘവൻ

പണമുളളവർ മാത്രം സ്വാശ്രയ കോളേജുകളിൽ പഠിച്ചാൽ മതിയെന്ന്‌ സഹകരണമന്ത്രി എം.വി.രാഘവൻ. പണമുണ്ടാക്കാനാണ്‌ സ്വാശ്രയ സ്ഥാപനങ്ങൾ നടത്തുന്നത്‌. അതുകൊണ്ട്‌ പണക്കാരുടെ മക്കൾക്കായിരിക്കും മുൻഗണന. എഞ്ചിനീയറിംഗ്‌ വിദ്യാർത്ഥിനിയായ രജനിയുടെ ആത്മഹത്യ സർക്കാരിനെ അട്ടിമറിക്കാനുളള കാരണമാക്കി പ്രതിപക്ഷം മാറ്റുകയാണ്‌. അക്രമസമരങ്ങൾ ജനങ്ങൾ അംഗീകരിക്കില്ലെന്നും രാഘവൻ പറഞ്ഞു.

മറുപുറംഃ- ഇപ്പറഞ്ഞ ആൾ പഴയ വിപ്ലവകാരി രാഘവൻ തന്നെയല്ലേ….? സി.എം.പിയുടെ കൊടിയുടെ നിറം ഇപ്പോഴും ചുവപ്പുതന്നെയല്ലേ….പറഞ്ഞിട്ട്‌ കാര്യമില്ല കലികാലത്ത്‌ നായയുടെ വാൽ നിവർന്നു വരികയും, സിംഹങ്ങൾ മാളത്തിലൊളിക്കുകയും മുയലുകൾ ഗർജ്ജിക്കുകയും ചെയ്യും…..നല്ല അസ്സൽ വിപ്ലവകാരി…. തലയിൽ വെയിൽ കൊളളിക്കല്ലേ…

Generated from archived content: news1_july26.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here