അനാശാസ്യപ്രവർത്തനവും വ്യാജപരാതിയുംഃ ശബരിമലതന്ത്രിയെ പുറത്താക്കി

അനാശാസ്യബന്ധം പിടിക്കപ്പെട്ടതിനെ തുടർന്ന്‌ ശബരിമലതന്ത്രി കണ്‌ഠരര്‌ മോഹനരെ ദേവസ്വം ബോർഡ്‌ പുറത്താക്കി. താൻ പിടിക്കപ്പെടുമെന്ന്‌ മുൻകൂട്ടി മനസ്സിലാക്കിയ തന്ത്രി, തന്നെ ചിലർ മർദ്ദിച്ചെന്നും നഗ്‌നയായ ഒരു സ്‌ത്രീയുടെ ഒപ്പം നിർത്തി ബലമായി ഫോട്ടോ എടുത്തെന്നും പറഞ്ഞ്‌ പോലീസിൽ വ്യാജപരാതിയും നല്‌കിയിരുന്നു. കേസുമായി ബന്ധപ്പെട്ട്‌ എറണാകുളത്തെ ഒരു ഫ്ലാറ്റിൽ നിന്നും ശോഭ, ശാന്ത എന്നീ സ്‌ത്രീകളെയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇരുവരും മുൻപ്‌ അനാശാസ്യപ്രവർത്തനത്തിന്‌ അറസ്‌റ്റ്‌ ചെയ്യപ്പെട്ടവരാണ്‌. കഴിഞ്ഞ ആറുമാസത്തിനുളളിൽ 20 തവണ തന്ത്രി മോഹനര്‌ ഈ ഫ്ലാറ്റ്‌ സന്ദർശിച്ചതിന്‌ തെളിവുണ്ട്‌.

മറുപുറംഃ നടി ജയമാലയും കണ്‌ഠരര്‌ മോഹനരുമൊക്കെ ഒരേ തൂവൽപ്പക്ഷികൾ തന്നെ. പണ്ട്‌ ഒരേയൊരു ലക്ഷ്യം ശബരിമാമല എന്നു പാടിയിരുന്നത്‌ ഇന്ന്‌ ഒരേയൊരു ലക്ഷ്യം അയ്യപ്പനെ ‘അപരാധി’ക്കുക എന്നതായി. ഇനി മാളികപ്പുറത്തമ്മയെ പടിക്കുപ്പുറത്ത്‌ ഇരുത്തിയിട്ട്‌ എന്തുകാര്യം. ഇവരൊക്കെ കൂടി ജയമാലയെ മാത്രമല്ല ഈ പറയുന്ന ശാന്തയെയും ശോഭയെയുമൊക്കെ കൊണ്ടുവന്ന്‌ ശബരിമലയിൽ പണ്ട്‌ എം.എൻ.നമ്പ്യാരൊക്കെ അഭിനയിച്ച സിനിമകളിലുളള പോലത്തെ കൊളളസംഘത്തിലെ കാബറെയാട്ടം നടത്തിച്ചുകളയും. ദൈവങ്ങൾക്ക്‌ ആത്മഹത്യ ചെയ്യാനുളള വകുപ്പ്‌ ഉണ്ടോ ആവോ?

Generated from archived content: news1_july25_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here