ഡി.വൈ.എഫ്‌.ഐ ഇടതുപക്ഷ ബുദ്ധിജീവികൾക്കെതിരെ

ഇടതുപക്ഷ ബുദ്ധിജീവികൾ എന്ന്‌ പറയപ്പെടുന്ന ചിലർ മാധ്യമങ്ങളുടെ കെണിയിൽ വീണ്‌ സി.പി.എം നേതാക്കളെയും ജനകീയാസൂത്രണത്തേയും അനവസരത്തിൽ കുറ്റപ്പെടുത്തുന്നതായി ഡി.വൈ.എഫ്‌.ഐ സംസ്ഥാനക്യാമ്പിൽ വിമർശനം ഉയർന്നു. ചില കടലാസു സംഘടനകളും ഇവരുടെ പുറകിലുണ്ട്‌. പി.ഗോവിന്ദൻപിളള, എം.എൻ.വിജയൻ എന്നിവരെ പേര്‌ പറയാതെയാണ്‌ വിമർശിച്ചത്‌.

മലമ്പുഴയിൽ നടന്ന സംസ്ഥാനക്യാമ്പിൽ ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എം.കൃഷ്ണദാസ്‌ അടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തു. ഇടതുപക്ഷ സംഘടനകളെ തകർക്കാൻ രാജ്യാവ്യാപകമായി നടന്ന ഗൂഢനീക്കങ്ങളിൽ ചില നേതാക്കളും പെട്ടുപോകുന്നുണ്ടെന്നുളള ആരോപണം ഉയർന്നു.

മറുപുറംഃ – മാന്തി മാന്തി പുണ്ണാകുമ്പോഴേ ചിലർക്ക്‌ കാര്യം മനസ്സിലാകൂ. കളളൻ കപ്പലിൽ ആണോ വെളളത്തിലാണോ എന്ന്‌ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ചിലപ്പോൾ കളളന്മാർ തങ്ങളു തന്നെയാണെന്ന്‌ കുറച്ചുനാൾ കഴിഞ്ഞ്‌ കുട്ടിസഖാക്കൾ മനസ്സിലാക്കിയേക്കും… അല്ലേലും ഈ ബുദ്ധിജീവികൾ എന്നും പൊറുതികേടാ തരുന്നത്‌… അത്‌ കാരണം ഇനി സംഘടനാവേദികളിൽ മാർക്‌സ്‌, ഏംഗൽസ്‌ തുടങ്ങിയ ബുദ്ധിജീവികളുടെ ചിത്രങ്ങളും വാചകങ്ങളും വേണ്ട, നമുക്ക്‌ പിണറായിയും നായനാരുമൊക്കെ മതി. കാരണം മാർക്‌സിസത്തിന്റെ അങ്ങേ അറ്റത്തോട്ടൊന്നും പോയി ചിന്തിക്കേണ്ട കാര്യം കേരളത്തിനില്ല…. ഇവിടെ വർഗ്ഗശത്രു എ.കെ.ആന്റണിയും….വർഗ്ഗസ്നേഹി കരുണാകരനും…

Generated from archived content: news1_july25.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here