ക്രിസ്ത​‍്യാനികൾക്കായി നിയമം വേണം ഃ ലതിക എം.എൽ.എ

ക്രിസ്ത​‍്യാനികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമം നിർമിക്കണമെന്ന്‌ സി.പി.എം. എം.എൽ.എ കെ.കെ. ലതിക നിയമസഭയിൽ ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചയ്‌ക്കിടെ നിർദ്ദേശം വച്ചു. ഹിന്ദുക്കൾക്ക്‌ വേണ്ടി ദേവസ്വം നിയമവും ഉള്ളതുപോലെ ക്രിസ്ത​‍്യാനികൾക്കും നിയമം വേണം. ക്രിസ്തീയ പുരോഹിതർ സഭയുടെ സ്വത്ത്‌ കയ്യടക്കി വച്ചിരിക്കുകയാണെന്നും ലതിക വിമർശിച്ചു.

എന്നാൽ ഇത്‌ സി.പി.എമ്മിന്റെ നിലപാട്‌ അല്ല എന്ന്‌ ചർച്ചയ്‌ക്കുള്ള മറുപടിയായി ധനകാര്യമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു.

മറുപുറം ഃ എന്നാലും ലതിക സഖാവേ, ഇതൊക്കെ ഉച്ചത്തിലിങ്ങനെ പറയുന്നത്‌ ശരിയാണോ. വയലാറിലെ വാരിക്കുന്തത്തിന്റെയും വയനാട്ടിലെ അമ്പും വില്ലിന്റെയും കാര്യമോർത്താണ്‌ ഇതൊക്കെ പറയുന്നതെങ്കിൽ, അക്കാലം എന്നേ പോയി എന്നു മനസിലാക്കണം. സി.എ.എമ്മല്ല സാക്ഷാൽ ബി.ജെ.പിക്കാരുവരെ വോട്ടിന്റെ കാര്യത്തിൽ പാതിരിയുടെ തലയ്‌ക്കുമുകളിലെ പങ്ക കറക്കി കൊടുക്കുന്നവരാണ്‌. ശിവസേനയുടെ ആളുകൾ വല്ലവരുമുണ്ടെങ്കിൽ അവിടെ ചെന്ന്‌ ഇതൊക്കെ വിളിച്ചു പറയുന്നതാകും ബുദ്ധി. കേരളത്തിൽ അവർക്ക്‌ നഷ്ടപ്പെടുവാൻ ചങ്ങലപോയിട്ട്‌ അഞ്ചുപൈസയുടെ ചക്കരമുഠായിപോലുമില്ലല്ലോ….

പിന്നെ എഴുതികൊണ്ടുവന്നാണ്‌ ലതിക സഖാവ്‌ നിർദ്ദേശം സഭയിൽ വച്ചത്‌ എന്നത്‌ ചില സംശയങ്ങൾക്ക്‌ ഇട നൽകുന്നുണ്ട്‌.

Generated from archived content: news1_july24_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here