സാറാ ജോസഫിനെതിരായി പത്രങ്ങളിൽ വരുന്ന പരാമർശങ്ങൾ തന്റേതല്ലെന്ന് സഹകരണമന്ത്രി ജി.സുധാകരൻ. സാറാ ജോസഫ് കുരച്ചാൽ, എഴുത്തുകാർ കുരച്ചാൽ എന്നീ തലക്കെട്ടുകളിൽ രണ്ട് മലയാള പത്രങ്ങളിൽ തന്റേതായി വന്ന അഭിപ്രായങ്ങൾ യഥാർത്ഥമല്ലെന്നും മന്ത്രി പറഞ്ഞു. എഴുത്തും വായനയുമായി ബന്ധമുളള എല്ലാവരെയും ബഹുമാനിക്കുകയും നല്ല ബന്ധം പുലർത്തുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്നും മന്ത്രി സുധാകരൻ പത്രക്കുറിപ്പിൽ അറിയിച്ചു.
മറുപുറംഃ എല്ലാം കളഞ്ഞുകുളിച്ചല്ലോ സുധാകരൻ മന്ത്രി. ഗൗരിയമ്മയ്‌ക്കിട്ട് കൊട്ട് കൊടുത്തപ്പോഴും സാറാജോസഫിന്റെ കുരയെക്കുറിച്ച് പറഞ്ഞപ്പോഴും ഒരു വക്കം പുരുഷോത്തമനായി വളരാനുളള സാധ്യതകൾ തെളിഞ്ഞതായിരുന്നു. വായ്‌ത്തല തേഞ്ഞുപോയ വാക്കത്തിപോലെ ഒരെണ്ണം ഈ മന്ത്രിസഭയിലുമുണ്ടാകണമെന്ന് ആഗ്രഹിച്ചുപോയി. ഇങ്ങനെ ക്ഷമ പറയാനും നിഷേധിക്കാനും പോയാൽ എന്താവും ഗതി.
ഒന്നുകിൽ വായപ്പൂട്ടി മിണ്ടാതിരിക്കുക. അല്ലേൽ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുക.
Generated from archived content: news1_july24_06.html
Click this button or press Ctrl+G to toggle between Malayalam and English