ആർ.എസ്.എസിന്റെ പ്രവർത്തനരീതി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി സ്വയംസേവകരുടെ യൂണിഫോമിൽ മാറ്റം വരുത്തുന്നു. നിലവിലുളള കാക്കിട്രൗസറിനും വെളള ഷർട്ടിനും പകരം ഫുൾ പാന്റും ടീഷർട്ടുമായിരിക്കും. ഗുരുജി ഗോൾവാൽക്കരുടെ ജന്മശതാബ്‌ദി ആഘോഷിക്കുന്ന അടുത്ത വർഷം മുതലാകും യൂണിഫോം മാറ്റം ഉണ്ടാവുക.
മറുപുറംഃ- സ്വദേശിപ്രേമം മൂത്ത ആർ.എസ്.എസുകാർ പാന്റസും ടീഷർട്ടുമാക്കിയത് ഏതു വകുപ്പിലാണാവോ?… എങ്കിലും സാരമില്ല…കളസം ഊരിയല്ലോ…ആ സാധനമിട്ട് നില്‌ക്കുന്ന അദ്വാനിയേയും സുദർശനനേയും കാണുമ്പോൾ ഇത്തിരി അശ്ലീലം തോന്നിയിരുന്നു…തത്‌ക്കാലം ഇതുമതി….സാവധാനത്തിൽ ജീൻസും കോട്ടും സൂട്ടുമൊക്കെയാകാം….
Generated from archived content: news1_july24.html