സംസ്ഥാനത്ത് ഉടൻ തിരഞ്ഞെടുപ്പ് നടത്തിയാൽ യു.ഡി.എഫ് 100 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. പത്രങ്ങൾക്കും കോടതികൾക്കുമെതിരെ യുദ്ധത്തിന് പുറപ്പെടുകയാണ് സി.പി.എം. കോടതികൾ തന്നെ ഇത് പറയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂരിൽ വീക്ഷണപക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മറുപുറം ഃ കേരള ജനതയ്‌ക്ക് വേറെ രക്ഷയില്ലെന്ന് നന്നായറിയാം ചെന്നിത്തലേ… ഏതാണ്ട് ചെകുത്താനും കടലിനും ഇടയ്‌ക്കുള്ള അവസ്ഥ. നൂറല്ല നൂറ്റിനാല്പതും കിട്ടിയാലും നമ്മുടെ കാര്യം അട്ടയെ മെത്തയിൽ കിടത്തിയതുപോലെ തന്നെയായിരിക്കും. വെറുതെയല്ലല്ലോ അഞ്ചുവർഷം കൂടുമ്പോൾ കേരളജനത തലതിരിഞ്ഞു ചിന്തിക്കുന്നത്. മുൻസർക്കാരിന്റെ ലീലാവിലാസങ്ങൾ മൂന്നാറിലെ കയ്യേറ്റത്തിലും ദേശാഭിമാനിയുടെ രണ്ടുകോടിയിലും മെത്രാന്റെ ഇടയലേഖനത്തിലും ഇല്ലാതായിപോകില്ലല്ലോ… നേരമൊന്നു വെളുക്കുമ്പോഴേയ്‌ക്കും തല്ലിപ്പൊളി കുഞ്ഞിപ്പാപ്പു പുണ്യവാളനൊന്നുമാകില്ല ചെന്നിത്തലേ…
Generated from archived content: news1_july23_07.html