കേന്ദ്രസഹായം തേടി മന്ത്രിമാർ ഡൽഹിയിൽ

കാർഷികമേഖലയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുളള കേന്ദ്രസഹായം അഭ്യർത്ഥിച്ച്‌ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.ആർ.ഗൗരിയമ്മ, കെ.എം.മാണി, കെ.ശങ്കരനാരായണൻ എന്നിവർ ഡൽഹിയിലെത്തി. 3765 കോടി രൂപയുടെ ഒരു പാക്കേജ്‌ ഇവർ പ്രധാനമന്ത്രിക്ക്‌ സമർപ്പിക്കും.

മറുപുറംഃ- പാക്കേജൊക്കെ കൊളളാം…. ഇങ്ങിതുപോലെ നമ്മുടെ മുഖ്യമന്ത്രി ഒരു ഡൽഹിയാത്ര നടത്തിയതാണ്‌. ഒടുവിൽ പട്ടി ചന്തയ്‌ക്കുപോയതുപോലെ തിരിച്ചെത്തി. അതുപോലാകുമോ ഈ യാത്ര… കേരളത്തിൽ കർഷക ആത്മഹത്യ നടന്നിട്ടില്ലെന്ന്‌ കരിംകുട്ടിച്ചാത്തനെവരെ പിടിച്ച്‌ സത്യമിട്ട്‌ കേന്ദ്രത്തിന്‌ നല്‌കിയ വീരന്മാരാണ്‌ നമ്മുടെ മന്ത്രിമാർ….ഡൽഹിയിൽ ചെല്ലുമ്പോൾ കേന്ദ്ര സായിപ്പിനെ കാണുന്നനേരം കവാത്തു മറക്കാതിരുന്നാൽ മതിയായിരുന്നു.

Generated from archived content: news1_july23.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English