കോതമംഗലം മാർ ബസേലിയസ് ഡന്റൽ കോളേജ് ഓഫീസ് ഒരു സംഘം കെ.എസ്.യു പ്രവർത്തകർ അടിച്ചുതകർത്തു. മാനേജരെ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. മാനേജ്‌മെന്റ് നിശ്ചയിച്ച ഫീസ് നല്‌കാത്തതിന്റെ പേരിൽ 14 ബി.ഡി.എസ് വിദ്യാർത്ഥികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യുക്കാർ ഇങ്ങനെ പ്രതികരിച്ചത്.
മറുപുറംഃ ഇതെന്നതാ കർത്താവേ നമ്മുടെ കെ.എസ്.യുകാർക്ക് എസ്.എഫ്.ഐ പ്രേതം കൂടിയോ….ഭരിക്കുന്നതും സ്വാശ്രയമൊപ്പിച്ചതും അന്തോണി പുണ്യാളനാണെന്ന് ഈ കുഞ്ഞാടുകൾക്കറിയില്ലേ….ങാ…ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്‌ണം തന്നെ വിഴുങ്ങണമല്ലോ…ഒരു കാര്യം മനസ്സിലായി, മൂത്ത കോൺഗ്രസുകാരും യൂത്ത് കോൺഗ്രസുകാരുമൊക്കെ ചേർന്ന് കോൺഗ്രസിനെ നാറ്റിക്കുന്ന നേരത്താണ് കൊച്ചുപിളേളർക്ക് നല്ല ബുദ്ധി തോന്നിത്തുടങ്ങിയത്….
Generated from archived content: news1_july22.html