സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കൊച്ചിയിലെ തന്റെ പത്രസമ്മേളനം നടത്താൻ തിരഞ്ഞെടുത്തത് ദേശാഭിമാനി യൂണിറ്റ് സാധാരണ പത്രസമ്മേളനങ്ങൾ നടത്താറുളള എറണാകുളം ജില്ലാ കമ്മറ്റി ഓഫീസായ ലെനിൻ സെന്ററിനെ ഒഴിവാക്കിയാണ് പിണറായി ദേശാഭിമാനിയിൽ പത്രസമ്മേളനം നടത്തിയത്. ലെനിൻ സെന്ററിലേയ്‌ക്ക് പോകാതിരുന്ന പിണറായിയുടെ കൂടെ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്‌ക്കലും ഉണ്ടായിരുന്നില്ല. പത്രസമ്മേളനത്തിൽ ദേശാഭിമാനി റെസിഡന്റ് എഡിറ്ററായ പി.രാജീവാണ് പിണറായിക്കൊപ്പം ഉണ്ടായത്.
മറുപുറംഃ നന്നായി പിണറായി; പോകാതിരുന്നത് നന്നായി. വി.എസിന്റെ ശക്തികേന്ദ്രമായ ലെനിൻ സെന്ററിൽ അങ്ങയെ ഒതുക്കാനായി ഒടിവിദ്യയും കൂടോത്രവും കോഴിമുട്ട പ്രയോഗവും ചിലർ ഒരുക്കിയിട്ടുണ്ടാകും. എങ്ങാനും ലെനിൻ സെന്ററിൽ കാലുകുത്തിയാൽ അതിഭയങ്കര ബാധകളായ മാടൻ, മറുത, ചാത്തൻ തുടങ്ങിയവ അങ്ങയുടെ ദേഹത്തു കൂടിയേനെ. ഇപ്പോൾതന്നെ എസ്.എൻ.സി ലാവ്‌ലിൻ എന്ന ബ്രഹ്‌മരക്ഷസ്സിന്റെ ഉപദ്രവം ഉണ്ട്. പെരുമ്പാവൂരിലെ ആയുർവ്വേദ ചികിത്സ വെറുതെയായിപോകുമായിരുന്നു.
Generated from archived content: news1_july21_05.html