ആന്റണിയുടെ വീട്‌ മിനുക്കൽഃ അഭ്യൂഹങ്ങൾ ഏറുന്നു

മുഖ്യമന്ത്രി ആന്റണിയുടെ സ്വന്തം വീടായ വഴുതയ്‌ക്കാട്ടെ ‘അഞ്ജന’ത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയത്‌ രാഷ്‌ട്രീയവൃത്തങ്ങളിൽ അഭ്യൂഹങ്ങൾ സൃഷ്‌ടിക്കുന്നു. ഇനിയും 22 മാസം മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ സാധിക്കുമെങ്കിലും ഉടൻ തന്നെ സ്വന്തം വീട്‌ മിനുക്കുന്നത്‌ ഒരു ഭരണമാറ്റം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചാണെന്ന്‌ ചിലർ വിലയിരുത്തുന്നു. മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാൽ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസ്‌ ആന്റണി ഒഴിയേണ്ടിവരും.

മറുപുറംഃ- അങ്ങിനെ പലരും പലതും മിനുക്കുന്നുണ്ട്‌. കേന്ദ്രമന്ത്രിപദം തിന്നാൻ കരുണാകരനും വയലാർ രവിയും പല്ലു മിനുക്കുന്നു. ഗൾഫിലേക്ക്‌ പോയി തന്റെ പഴയ പണിതുടങ്ങാൻ മുരളീധരൻ പാസ്‌പോർട്ട്‌ മിനുക്കുന്നു. ഇനി ഖദർ സാരിയുടുത്ത്‌ നടന്നിട്ട്‌ കാര്യമില്ലെന്ന്‌ കണ്ടപ്പോൾ പത്‌മജ പളപള തിളങ്ങുന്ന ചുരിദാർ മിനുക്കുന്നു. സിനിമയിലഭിക്കാൻ ഉണ്ണിത്താൻ മുഖം മിനുക്കുന്നു…..കർഷക ആത്‌മഹത്യ പ്രളയത്തിൽ ഗവൺമെന്റിനെ വീഴ്‌ത്തി അടുത്ത മുഖ്യമന്ത്രിയാകാൻ അച്ചുതാനന്ദൻ നാവ്‌ മിനുക്കുന്നു. ജനം മാത്രം ഗതികിട്ടാതെ തങ്ങളുടെ സ്വപ്‌നങ്ങൾ മിനുക്കുന്നു.

Generated from archived content: news1_july21.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here