രമേശ് ചെന്നിത്തലയ്‌ക്ക് പണം നൽകിയിട്ടില്ലെന്നും, നൽകിയെന്നു പറയാൻ സമ്മർദ്ദം ഏറെ
ഉണ്ടായിരുന്നുവെന്നും ഹിമാലയ എം.ഡി സജിത്ത് പറഞ്ഞു. ചെറായിയിലെ സ്വന്തം വീട്ടിൽ
നടത്തിയ പത്രസമ്മേളനത്തിലാണ് സജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
പത്രസമ്മേളനത്തിനിടെ സജിത്തിന്റെ ഒരു വഞ്ചനാകുറ്റത്തിന്റെ പേരിൽ പോലീസ് അറസ്‌റ്റു
ചെയ്തു. ഇതിനിടെ ഹിമാലയയിൽ നിന്നും കൂടുതൽ പണം പറ്റിയത് സി.പി.എമ്മുകാരാണെന്ന്
സജിത്തിന്റെ സഹോദരൻ രജിത്ത് പറഞ്ഞു. ഡൽഹിയിൽ എം.പിമാരായ
സെബാസ്‌റ്റ്യൻപോളിന്റെയും കെ.എസ് മനോജിന്റെയും ഒപ്പം താൻ താമസിച്ചിട്ടുണ്ടെന്നും
രജിത്ത് വെളിപ്പെടുത്തി.
മറുപുറം
ഃ അഡ്വക്കേറ്റ് ഹക്കീമിനെ മുന്നിൽ നിർത്തി
ഭീഷ്മപിതാമഹനായ ചെന്നിത്തലയെ വധിക്കാൻ ശ്രമിച്ച അർജ്ജുനന്മാർ വെയിലുകൊണ്ടത്
വെറുതെയാകുമോ? ഏതു കോഴയും ഇപ്പോൾ ദേശാഭിമാനി വഴിയാണല്ലോ പോകുന്നത്.
പത്രത്തിന്റെ റസിഡന്റ് എഡിറ്റർ പി. രാജീവ് സഖാവാണ് തന്നെ സെബാസ്‌റ്റ്യൻ
പോളിനേയും മനോജിനേയും പരിചയപ്പെടുത്തിയത് എന്നാണ് രജിത്തിന്റെ വെളിപ്പെടുത്തൽ.
തലമൊട്ടയടിച്ചപ്പം പിന്നെ പെയ്തതെല്ലാം കല്ലുമഴ എന്ന കണക്കേ ആണ് സി.പി.എമ്മിന്റെ
അവസ്ഥ. കോഴക്കാര്യത്തിൽ ഒരു സമനില ഗോളടിക്കാൻ പോയത് സെൽഫ് ഗോളിലാണ്
കലാശിച്ചത്. പാഴൂരുവരെ പോയി ഒന്നു കവടി വാരി പാർട്ടിയുടെ ഗതിയെന്തെന്നു
നോക്കിയിട്ടു പോരെ അടുത്ത പരിപാടികൾ?
Generated from archived content: news1_july20_07.html
Click this button or press Ctrl+G to toggle between Malayalam and English