വാക്കുപാലിക്കാതെ കേരള സർക്കാരിനെ വഞ്ചിച്ച എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ സർക്കാർ ശുപാർശ ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പ്രതിപക്ഷത്തിനെതിരെയുളള ആരോപണങ്ങൾ തെളിയിക്കുന്നതിന് ഏതുവിധ അന്വേഷണവും നേരിടാൻ തയ്യാറാണെന്നും വി.എസ് പറഞ്ഞു. യഥാർത്ഥപ്രതികളെ വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.എസ്.
മറുപുറംഃ ഉന്നം അവിശ്വാസമാണെങ്കിലും ലക്ഷ്യം പിണറായിയെന്ന് വ്യക്തം. ഒത്തുകിട്ടിയപ്പോൾ ഒരു തട്ട്. കൂട്ടിന് ഇപ്പോൾ നിയമസഭയ്‌ക്ക് പുറത്തുളള പഴയൊരു വൈദ്യുതിമന്ത്രിയുടെ പിന്നാമ്പുറക്കളികളും. ഒത്താൽ ഒത്തു. ഇതിൽ പിണറായി വീണാൽ “കേരം തിങ്ങും കേരളനാട്ടിൽ വി.എസ്. അച്ചു മുഖ്യമന്ത്രി” എന്ന മുദ്രാവാക്യം വിളിക്കാം…. പക്ഷെ പിണറായി ആള് വേറെയാ…. ഒന്നുകിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത്. വെട്ടിനിരത്തൽ പണിയെല്ലാം പിണറായിക്ക് ഓതിക്കൊടുത്തത് ഈ കളരിയാശാൻ തന്നെയല്ലോ.
Generated from archived content: news1_july20_05.html