ഭരണം വിടുമെന്ന്‌ പറയാറായിട്ടില്ല ഃ ലീഗ്‌

നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കാൻ വേണ്ടി സർക്കാരിന്റെ ഭാഗത്തുനിന്നുളള അലംഭാവത്തിൽ പ്രതിഷേധിച്ച്‌ മുസ്ലീംലീഗ്‌ ഭരണം വിടുന്ന കാര്യം പറയാറായിട്ടില്ലെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തൃശൂരിൽ പത്രലേഖകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

മറുപുറംഃ- ഓന്തോടിയാൽ വേലിയോളം….ചെമ്മീൻ ചാടിയാൽ ചട്ടിയോളം എന്നീ പഴഞ്ചൊല്ലുകൾ പോലെയാ ലീഗിന്റെ കാര്യം…. ഏതായാലും ഇടതന്മാർ ഈ വക സാധനങ്ങളെ അടുപ്പിക്കില്ലെന്ന്‌ യാഥാർത്ഥ്യം…..അടുപ്പിച്ചാൽ ഇടതുതന്നെ ഇല്ലാതാകും. ഭരണമില്ലാതെ ലീഗുണ്ടോ എന്ന ചോദ്യവും വലുത്‌….നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്‌ ബലം കുറഞ്ഞ ലീഗുകാർക്കല്ലേ വേണ്ടത്‌….ഞമ്മളെപ്പോലെ കനംകൂടിയ ലീഗുകാർക്ക്‌ ഭരണമല്ലേ പഥ്യം.

Generated from archived content: news1_july20.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here