കോൺഗ്രസിലെ ചേരിതിരിവിന്റെ പശ്ചാത്തലത്തിൽ ‘ഐ’ ഗ്രൂപ്പിന്റെ പിന്നാലെ പോകാൻ ഇടതുമുന്നണി തയ്യാറല്ലെന്ന് എൽ.ഡി.എഫ് കൺവീനർ പാലൊളി മുഹമ്മദ്‌കുട്ടി പറഞ്ഞു. മുൻപ് ‘ഐ’ ഗ്രൂപ്പിനെ പിന്തുണച്ചത് ചില നയങ്ങളുടെ പേരിലായിരുന്നു. എന്നാൽ പിന്നീട് ഐ ഗ്രൂപ്പിന് ഒരു നയവുമില്ലെന്നും മകനും മകൾക്കും വേണ്ടിയുളള ഒരു കുടുംബപ്രശ്‌നം മാത്രമാണുളളതെന്നും മനസ്സിലായി. അതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നതെന്ന് പാലൊളി വ്യക്തമാക്കി.
മറുപുറംഃ- സമ്പത്ത് കാലത്ത് തൈ വച്ചാൽ മാത്രമല്ലേ ഗുണമുളളൂ….ആപത്ത് കാലത്ത് വച്ചിട്ടെന്ത് കാര്യം? കോവിലിൽനിന്നും ദേവനെ ആറാട്ടിനു കൊണ്ടുപോകും പോലെയല്ലേ അന്ന് കരുണാകരനെ എൽ.ഡി.എഫുകാർ ആനയിച്ച് കൊണ്ടുനടന്നത്…പറഞ്ഞിട്ടു കാര്യമില്ല. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ 40 ഫിക്സറ്റ് ഡിപ്പോസിറ്റ് എം.എൽ.എമാർവരും….കരയുമ്പോൾ കൂടെ കരയാൻ മക്കളുപോലുമുണ്ടാവില്ല….
Generated from archived content: news1_july2.html