ഉണ്ണികൃഷ്ണപ്പണിക്കർക്ക്‌ വധഭീഷണി

ശബരിമല സന്നിധാനത്തിൽ സ്‌ത്രീസ്പർശം ഉണ്ടായെന്ന ദേവപ്രശ്‌നം നടത്തിയ ജ്യോത്സ്യൻ ഉണ്ണികൃഷ്‌ണപ്പണിക്കർക്ക്‌ വധഭീഷണി. മാധ്യമപ്രതിനിധികൾക്കായി ജ്യോത്സ്യഭവനത്തിൽവച്ച്‌ നല്‌കിയ പ്രത്യേക അഭിമുഖത്തിലാണ്‌ തന്റെ ജീവനു ഭീഷണിയുളളതായി പണിക്കർ അറിയിച്ചത്‌. ശബരിമലയിൽ തീവെട്ടിക്കൊളളയാണെന്നും തന്ത്രവും ശാസ്‌ത്രവും അറിയാത്ത പാരമ്പര്യതന്ത്രിമാർ തനിക്കെതിരെ ഒച്ചവെയ്‌ക്കുന്നതിൽ കാര്യമില്ലെന്നും പണിക്കർ പറഞ്ഞു.

മറുപുറംഃ പണിക്കരും ജയമാലയും തന്ത്രിമാരും ഒക്കെക്കൂടി ശബരിമല ഏതാണ്ട്‌ ചാലക്കമ്പോളം പോലാക്കി. ഏത്‌ മരപ്പട്ടിക്കും കയറിയിറങ്ങാവുന്ന ഒരിടം. കല്ലും മുളളും കാലിന്‌ മെത്ത എന്നു പറഞ്ഞ്‌ ശരണം വിളിച്ച കാലം പോയി ഇപ്പോൾ റോപ്പ്‌വേ ഉണ്ടാക്കുന്നവർ വന്നപ്പോൾതന്നെ ശബരിമലയുടെ പവിത്രത പോയില്ലേ. ഇനി ഹെലിപ്പാസു കൂടി നിർമ്മിച്ച്‌ ഭക്തരെ ശാസ്താവിന്റെ മുന്നിലെത്തിച്ചാൽ മതി എല്ലാം തികയാൻ. ശബരിമല ദർശനം നോമ്പുനോറ്റ്‌ കളങ്കം ഇല്ലാതാക്കുന്ന പീഡാനുഭവമാണ്‌. അല്ലാതെ സുഖവാസയാത്രയല്ല. ഇനിയും പ്രശ്‌നവും തന്ത്രവുമൊക്കെ നടത്തിയിട്ട്‌ കാര്യമില്ല. ശാസ്‌താവ്‌ എന്നേ ഇവരുടെ ഇടയിൽനിന്നും രക്ഷപ്പെട്ട്‌ ആമസോൺ കാട്ടിൽ ഒളിച്ചിരിക്കുന്നുണ്ടാകും. അവിടെ വിഷപ്പാമ്പുകളെ മാത്രം പേടിച്ചാൽ മതിയല്ലോ?

Generated from archived content: news1_july1_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here