വനപാലകരുടെ തല്ലേറ്റ്‌ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ചു

വനപാലകരുടെ മർദ്ദനമേറ്റ്‌ ആദിവാസി യുവതിയായ പുൽപ്പളളി ചീയമ്പം കാട്ടുനായ്‌ക്ക കോളനിയിലെ മുരളിയുടെ ഭാര്യ ലീല പുൽപ്പളളി കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ മാസം തികയാതെ പ്രസവിച്ചു. ആനവേട്ടക്കാരെ തേടിയെത്തിയതാണെന്ന്‌ പറഞ്ഞ്‌ കാട്ടുനായ്‌ക്ക കോളനിയിലെത്തിയ വനപാലകർ കണ്ണിൽ കണ്ടവരെയൊക്കെ മർദ്ദിക്കുകയായിരുന്നു. തന്റെ ഭർത്താവിനെ മർദ്ദിക്കുന്നത്‌ കണ്ട ലീല, അത്‌ തടയുവാൻ ചെന്നപ്പോഴാണ്‌ മർദ്ദനമേറ്റത്‌.

മറുപുറംഃ പ്രിയ സഹോദരി പരാതിയുമായി നമ്മുടെ മുഖ്യന്റെയോ മറ്റ്‌ മന്ത്രിമാരുടെയോ അരികിൽ പോകല്ലേ…. പ്രസവം എളുപ്പമാക്കിയതിനും സിസേറിയൻ ഒഴിവാക്കിയതിനും ചില്ലറ അങ്ങോട്ടു കൊടുക്കണമെന്ന്‌ പറയും മഹാന്മാർ… അത്രയും ഇഷ്‌ടമാണ്‌ നമ്മുടെ ഭരണക്കാർക്ക്‌ കേരളത്തിലെ ആദിവാസികളെ…..തല്ലിക്കൊന്നില്ലല്ലോ….അത്രയും ഭാഗ്യം….

Generated from archived content: news1_july1_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here