ഗാന്ധി പ്രശ്‌നത്തിൽ സഭയിൽ ബഹളം

വിദ്യാർത്ഥിസമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ അപമാനിക്കുന്ന രീതിയിൽ സാവിത്രി ലക്ഷ്‌മണൻ എം.എൽ.എ നടത്തിയ പരാമർശത്തെ പ്രതിരോധിക്കാൻ സി.പി.എം. അംഗം തോമസ്‌ ചാക്കോ ഗാന്ധിയെക്കുറിച്ച്‌ നടത്തിയ പരാമർശമാണ്‌ ബഹളത്തിനിടയാക്കിയത്‌. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ അപമാനിച്ച സാവിത്രി ലക്ഷ്‌മണൻ ഗാന്ധിജി തന്റെ ആശ്രമജീവിതത്തിലെ സഹായികളായ മനു, ആഭ എന്നിവരെ ഈ പത്രബുദ്ധിയോടെയാണോ കാണുന്നത്‌ എന്നായിരുന്നു മത്തായിയുടെ ചോദ്യം. ഗാന്ധിജി ഇവരുടെ തോളിൽ കൈവച്ചാണ്‌ നടന്നിരുന്നത്‌ അതിനാൽ സാവിത്രി ലക്ഷ്‌മണൻ ഗാന്ധിജിയേയും മറ്റൊരു രീതിയിൽ കാണുമെന്നും മത്തായി ചാക്കോ പറഞ്ഞു. ഇതോടെ ഭരണപക്ഷം പ്രക്ഷുബ്‌ധമാകുകയായിരുന്നു.

മറുപുറംഃ ഒരു നാറിയ കഥയുടെ പേരിലെങ്കിലും ഗാന്ധിയെ ഓർക്കാൻ സഭ തുനിഞ്ഞുവല്ലോ. ഗാന്ധിജയന്തിക്കും സമാധിക്കും ആർക്കോവേണ്ടി “രഘുപതീരാഘവ രാജാറാം….” പാടുന്നവർ ഗാന്ധിയെ ഓർത്തത്‌ ജനം ടിവിയിലൂടെ കാണുന്നുണ്ടായിരുന്നു. എങ്കിലും ഗാന്ധിയെ വ്യഭിചാരിയുടെ വഴിയെ നടത്തിയത്‌ ഇത്തിരി കടന്ന കൈ ആയിപ്പോയി. ഇതും ഒരു രാഷ്‌ട്രീയതന്ത്രം അല്ലേ നിയമസഭാ സാമാജികരേ….

Generated from archived content: news1_july19_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English