പിണറായി വിജയനെ മോശമാക്കാനോ വി.എസ് അച്യുതാനന്ദനെ പ്രകീർത്തിക്കാനോ ‘അറബിക്കഥ’ എന്ന സിനിമയിലൂടെ ഉദ്ദേശിച്ചിട്ടില്ലെന്ന് സിനിമയുടെ തിരക്കഥാകൃത്ത് ഡോ. ഇക്‌ബാൽ കുറ്റിപ്പുറം പറഞ്ഞു. ‘അറബിക്കഥ’ പാർട്ടിക്കൊപ്പം നിൽക്കുന്ന ചിത്രമാണെന്നും ഇക്‌ബാൽ പറഞ്ഞു.
മറുപുറം ഃ അമ്പടാ കള്ളാ… എന്തൊരു പച്ചപ്പാവം. ആളെ തൊട്ടുകാണിച്ചു തരില്ല വേണമെങ്കിൽ തുപ്പിക്കാണിച്ചു തരാം എന്നു പറഞ്ഞതുപോലെയായി. ഇത് പിണറായി അല്ലെങ്കിൽ ആരെന്നു സാറ് തന്നെ പറയണം. അങ്ങനെ ഒരാളില്ലെങ്കിൽ പാർട്ടിയ മാനഹാനിപ്പെടുത്തിയതിന് മാപ്പു പറയണം. പടം നന്നായി കാശുവാരുന്നുണ്ടല്ലോ. മേളത്തിന്റെ കൂലിയും കിട്ടണം എന്നാൽ ചെണ്ടയെ തല്ലാനും പാടില്ല എന്ന മാരാരുടെ നിലപാടുപോലെയാണല്ലോ കുറ്റിപ്പുറം അങ്ങയുടെ വർത്തമാനം. ഏതായാലും നനഞ്ഞില്ലേ, കുളിച്ചു കയറിയേക്ക്… ഈ സോപ്പിടലൊന്നും പിണറായിക്ക് ഏശാൻ പോകുന്നില്ല.
Generated from archived content: news1_july18_07.html