ഗൗരിയമ്മ ശബരിമലയിൽ സമരം ചെയ്യട്ടെഃ മന്ത്രി സുധാകരൻ

ശബരിമലയിൽ സ്‌ത്രീകളെ കയറ്റാത്തതിൽ പ്രതിഷേധമുണ്ടെങ്കിൽ ഗൗരിയമ്മ അവിടെ പോയി സമരം ചെയ്യാത്തതെന്തെന്ന്‌ മന്ത്രി ജി.സുധാകരൻ. ഗൗരിയമ്മ ഇവിടെ മന്ത്രിയായിരുന്നെന്നും എന്തുകൊണ്ട്‌ അന്ന്‌ ഇതൊന്നും തോന്നിയില്ലെന്നും മന്ത്രി ചോദിച്ചു. വെറുതെ വർത്തമാനം പറഞ്ഞിട്ട്‌ കാര്യമില്ല. അയ്യപ്പൻ ബ്രഹ്‌മചാരിയാണെന്നും അതുകൊണ്ട്‌ സ്‌ത്രീകൾ അവിടെ പോകാൻ പാടില്ലെന്നുമുളള വിശ്വാസമാണ്‌ നിലവിലുളളത്‌. അതിനെ താൻ ചോദ്യം ചെയ്യില്ലെന്നും മന്ത്രി സുധാകരൻ പറഞ്ഞു.

മറുപുറംഃ പറഞ്ഞിട്ട്‌ കാര്യമില്ല…. ഇടയ്‌ക്കിടെ നമ്മുടെ ഗൗരിയമ്മയിൽ പഴയ യുക്തിവാദിയായ കമ്യൂണിസ്‌റ്റ്‌ ഉയർന്നെഴുന്നേൽക്കും. കുറച്ചുനേരം കഴിയുമ്പോൾ ആ ദുർഭൂതം ദേഹത്തുനിന്നും വിട്ടൊഴിയുകയും ചെയ്യും. സി.പി.എം പുറത്താക്കിയതിനുശേഷം ഈ അമ്മ ഗുരുവായൂര്‌ പോയി ഉണ്ണികൃഷ്‌ണഭക്തനായ കരുണാകരന്റെ കയ്യിൽനിന്നും കളഭം വാങ്ങി തെറ്റിയിൽ തൊട്ട്‌ ഇത്തിരി ചെത്തിപ്പൂവെടുത്ത്‌ തലമുടിയിലും തിരുകി ഭക്തിമാർഗ്ഗത്തിൽ ആയതാണ്‌. അതും ഈ ജനങ്ങൾ കണ്ടതാണല്ലോ. ഇനി പ്രായശ്ചിത്തം മൂത്ത്‌ അടുത്ത നടതുറപ്പിന്‌ ശബരിമലയിൽ എത്തി തിരുനടയിൽ തലതല്ലി ശരണം വിളിക്കുകയും ഈ അമ്മ ചെയ്യും. സ്വഭാവമിതായതിനാൽ മന്ത്രി ഇങ്ങനെ വിഷമിക്കുകയൊന്നും വേണ്ട.

Generated from archived content: news1_july18_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English