സർക്കാർ ജീവനക്കാർ സ്‌ത്രീധനം വാങ്ങുന്നത് നിരോധിച്ചുകൊണ്ടുളള ഗവൺമെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇനിമുതൽ, വിവാഹിതരാകുന്ന സർക്കാർ ജീവനക്കാരൻ താൻ സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്ങ്‌മൂലം മേലുദ്യോഗസ്ഥന് സമർപ്പിക്കണം. ഇതിൽ ജീവനക്കാരന്റെ പിതാവ്, ഭാര്യ, ഭാര്യാപിതാവ് എന്നിവർ ഒപ്പിട്ടിരിക്കണം. ഈ നിയമം ഫലപ്രദമായി നടപ്പിലാക്കാൻ ഒരു ‘ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫീസറെ’ നിയമിക്കും.
മറുപുറംഃ- സംഗതി ഉഗ്രൻ….ജീവനക്കാരുടെ ഈ വിലപേശൽ ഒഴിവാക്കാൻ നിയമമിത് പോരെങ്കിലും, ഒരു തടയണപോലെ പ്രവർത്തിച്ചേക്കാം….എങ്കിലുമിത് സർക്കാർ ജീവനക്കാരുടെ തലയിൽമാത്രം കെട്ടിയേൽപ്പിച്ചത് ശരിയായില്ല…. നമ്മുടെ ജനപ്രതിനിധി-രാഷ്‌ട്രീയക്കാരുടേയും അവരുടെ മക്കളുടേയും കാര്യത്തിലും ഈ നിയമം പച്ചപിടിപ്പിക്കണം….ചില മന്ത്രിമാരുടെ മക്കളുടെ കല്യാണം കാണുമ്പോൾ സർക്കാർ ജീവനക്കാരെന്ത് ജീവനക്കാർ എന്നു കരുതിപ്പോകും.
Generated from archived content: news1_july17.html
Click this button or press Ctrl+G to toggle between Malayalam and English