ജനകീയപ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന പ്രസ്ഥാനമായി യൂത്ത് കോൺഗ്രസ് മാറണമെന്ന് എ.കെ.ആന്റണി എം.പി അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസും കെ.എസ്.യുവും ശക്തിപ്പെട്ടാൽ കേരളത്തിലെ കോൺഗ്രസിന് പ്രതാപകാലം വീണ്ടെടുക്കാനാകുമെന്നും ആന്റണി പറഞ്ഞു. കോഴിക്കോട് ഈങ്ങാപ്പുഴ പാരീഷ് ഹാളിൽ നടന്ന യൂത്ത് കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറുപുറംഃ കോൺഗ്രസ് നേതാക്കൾ സമുദായനേതാക്കളെ വീട്ടിൽ ചെന്ന് വണങ്ങരുതെന്ന് യൂത്ത് കോൺഗ്രസുകാർ പ്രതികരിച്ചപ്പോൾ എന്താ ആന്റണി ഉണ്ടായത്. യൂത്തന്മാർക്ക് ഉച്ചക്കിറുക്കാണെന്നും, നല്ല നെല്ലിക്കാത്തളം തലയിൽ തേച്ചുപിടിപ്പിച്ചാൽ അത് മാറുമെന്നും ആയിരുന്നല്ലോ തന്ത കോൺഗ്രസുകാരുടെ തിരുഅഭിപ്രായം. യൂത്തന്മാർ പ്രതികാരിക്കാനും തന്തമാർ കളിയാക്കാനും….. നല്ല രസം….ആന്റണിക്കിത് പറയാം….ഡൽഹിയിലിരിക്കുന്നവനെന്തു കേരളം കാണണം.
Generated from archived content: news1_july16_05.html