ശബരിമല നിവേദ്യം ടെൻഡർ വിവാദമാകുന്നു

ശബരിമല ക്ഷേത്രത്തിൽ അടുത്ത മണ്ഡല-മകരവിളക്ക്‌ കാലത്ത്‌ ശർക്കരപ്പായസം, നിവേദ്യം എന്നിവ നല്‌കുന്നതിനുളള ടെൻഡർ പരസ്യത്തിലെ ചില പരാമർശങ്ങൾ വിവാദമാകുന്നു. മലയാള ബ്രാഹ്‌മണരെകൊണ്ട്‌ നിവേദ്യങ്ങൾ തയ്യാർ ചെയ്യിക്കണമെന്ന പരാമർശമാണ്‌ വിവാദം സൃഷ്‌ടിക്കുന്നത്‌. പൂജാരി നിയമനത്തിലും നിവേദ്യ ടെൻഡർ പരസ്യത്തിലും ജാതി പരിഗണന പാടില്ലെന്ന്‌ മനുഷ്യവകാശ കമ്മീഷന്റെ 2001-ൽ വിധി ഉണ്ടായിരുന്നതാണ്‌.

മറുപുറംഃ- ജാതിയും മതവും വച്ച്‌ സീറ്റ്‌ പങ്കുവെച്ച്‌ രാജാക്കൻമാരായി നടക്കുന്ന രാഷ്‌ട്രീയക്കാർ വാഴുന്ന ഈ സംസ്ഥാനത്ത്‌ ശബരിമല അയ്യപ്പന്റെ അരവണപ്പായസം തയ്യാറാക്കുന്ന സംവരണം മലയാളി ബ്രാഹ്‌മണനായാലെന്താ? ഇതൊക്കെ സഹിക്കാം കേരള പൊളിറ്റിക്‌സിന്റെ നടപ്പുരീതിയനുസരിച്ച്‌ നാളെ ഈ പരിപാടി ലീഗുകാർക്ക്‌ വിട്ടുകൊടുക്കണമെന്ന്‌ പറയാതിരുന്നാൽ നന്ന്‌.

Generated from archived content: news1_july16.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English