അധോലോകനായകൻ അബുസലിം നടത്തുന്ന പാർട്ടിയിൽ പങ്കെടുക്കാൻ ഹിന്ദിനടൻ സൽമാൻഖാൻ ഐശ്വര്യാറായിയെ ഭീഷണിപ്പെടുത്തി. നാലുവർഷം മുമ്പ് ഇരുവരും നടത്തിയ ടെലഫോൺ സംഭാഷണത്തിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. അധോലോകനായകരെല്ലാം തന്റെ സുഹൃത്തുക്കളാണെന്നും തന്നെ ധിക്കരിച്ചാൽ ഐശ്വര്യയുടെ കുടുംബത്തിലെ എല്ലാവരെയും വധിക്കുമെന്നും സൽമാൻ പറഞ്ഞു. മദ്യലഹരിയിലാണ് സൽമാൻ ഐശ്വര്യയോട് സംസാരിച്ചിരുന്നത്.
മറുപുറംഃ എല്ലാം മറന്നേക്കൂ… നമുക്ക് വെളളിത്തിരയിലെ സുന്ദരനും മാന്യനുമായ സൽമാനെ ആരാധിക്കാം….അവന്റെ മസിലിന്റെ പവറിൽ മയങ്ങാം… വെളളിത്തിരയിൽ നിന്നും മാറിനില്‌ക്കുന്ന സൽമാൻ അബുസലിമിനെയോ, ദാവൂദിനെയോ കൂട്ടുപിടിക്കട്ടെ… അവരുമായി ചൂതുകളിച്ചു നടക്കട്ടെ… പെണ്ണുങ്ങളെ കൂട്ടികൊടുക്കട്ടെ…
നാലുകൊല്ലമായി ഈ ടേപ്പും കൈയ്യിൽവച്ച് തലമൂടിയിരിക്കുകയായിരുന്നു നമ്മുടെ പോലീസ്…. ഏതോ ഒരു പത്രക്കാരൻ പ്രശ്‌നം കുത്തിപ്പൊക്കിയപ്പോഴാണ് ഇക്കാര്യം ജനം അറിയുന്നതുതന്നെ…. സന്തോഷം. സൽമാൻ കീ ജയ്…. ദാവൂദ് കീ ജയ്…. എന്നു പറയുകയല്ലാതെ നാം എന്തുചെയ്യാൻ….. വെറും നിസ്സഹായർ നാം.
Generated from archived content: news1_july15_05.html