കേരള പോലീസിനെ താറടിച്ചു കാണിക്കാനുളള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഡി.ജി.പി ഹോർമീസ് തരകൻ കുറ്റപ്പെടുത്തി. ഏറ്റവും കാര്യക്ഷമമായ സേനയാണ് കേരളത്തിലേത്. എന്നാൽ അവരുടെ മനോവീര്യം തകർക്കുന്ന പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. കണക്കനുസരിച്ച് കുറ്റകൃത്യങ്ങൾ കുറഞ്ഞ് വരികയാണ്. കോട്ടയം എ.ആർ.ക്യാമ്പിൽ പോലീസുകാരുടെ കുടുംബാരോഗ്യ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഡി.ജി.പി.
മറുപുറംഃ- ഒരു ടിൻ ടാറും അടിക്കാൻ ബ്രഷും കൊടുത്തിട്ട് പോലീസിനെ താറടിക്കുന്നു എന്ന് പറഞ്ഞ് മോങ്ങിയിട്ട് എന്തുകാര്യം പോലീസ് മേധാവീ…..കുറ്റകൃത്യങ്ങൾ കുറഞ്ഞത് ‘കണക്കനു’സരിച്ചല്ലേ…കുറ്റകൃത്യങ്ങൾ കണക്കിൽപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ജനങ്ങൾക്കു തോന്നിക്കാണും….തമിഴ്‌നാട്ടിലാണെങ്കിൽ അഞ്ചോ പത്തോ കൊടുത്ത് കണക്കിൽപ്പെടുത്താം, ഇവിടെയാണെങ്കിൽ ആയിരവും പതിനായിരവുമൊക്കെ നല്‌കണം…നമ്മുടെ ഡി.ജി.പിയുടെ ഓരോ തമാശകളേയ്…
Generated from archived content: news1_july15.html