പ്രശസ്ത ഫുട്‌ബോൾ താരം ഐ.എം.വിജയൻ നാഷണൽ കോൺഗ്രസിൽ ചേരുന്നു. തൃശൂർ ജില്ലയിലെ നാഷണൽ കോൺഗ്രസ് അംഗത്വവിതരണ ഉദ്‌ഘാടനം ഐ.എം.വിജയൻ നടത്തുമെന്ന് പാർട്ടി ജില്ലാപ്രസിഡന്റ് ബലറാം അറിയിച്ചു. കെ.കരുണാകരനോടുളള താത്‌പര്യപ്രകാരമാണ് താൻ രാഷ്‌ട്രീയത്തിലേയ്‌ക്ക് പ്രവേശിക്കുന്നതെന്ന് വിജയൻ പറഞ്ഞു. എന്നാൽ സിനിമയിൽ അഭിനയിക്കാൻ പോയതുപോലെ ഒന്നും അറിയാതെയാണ് രാഷ്‌ട്രീയത്തിലേയ്‌ക്കിറങ്ങുന്നതെന്നും വിജയൻ പറഞ്ഞു.
മറുപുറംഃ ഐ.എം.വിജയൻ, എം.എൻ.വിജയൻ, പിണറായി വിജയൻ….കേരളരാഷ്‌ട്രീയം വിജയന്മാരെകൊണ്ട് പൊറുതിമുട്ടുമോ ആവോ…?
പ്രിയ മുരളീധരാ, ഒന്നു സൂക്ഷിച്ചോളൂ, മിഡ്‌ഫിൽസിൽ നിന്നും കിട്ടുന്ന പന്തുമായി കുട്ടിക്കരണം മറിഞ്ഞ് ഗോളിയേയും മറികടന്ന് ഗോളടിക്കാൻ കേമനാണ് വിജയൻ, തന്നെ വെട്ടിനിരത്തൽ പഠിപ്പിച്ച ഗുരു അച്യുതാനന്ദനെ പിണറായി വെട്ടിയപോലെ ചിലപ്പോൾ ഈ കറുത്ത മുത്ത് മുരളിയുടെ പോസ്‌റ്റിൽ പണി നടത്തുമേ…. സൂക്ഷിക്കണം വിജയന്മാർ അക്രമകാരികളാകുന്ന കലികാലമാണിത്.
Generated from archived content: news1_july14_05.html
Click this button or press Ctrl+G to toggle between Malayalam and English