അക്രമിച്ചത്‌ മുരളിയുടെ പ്രീതി കിട്ടാൻ ഃ വിനോദ്‌ കൃഷ്ണ

മുരളിധരന്റെ പ്രീതി സമ്പാദിക്കാനാണ്‌ താൻ ശരത്‌ചന്ദ്രപ്രസാദിനെയും

ഉണ്ണിത്താനെയും അക്രമിച്ചതെന്ന്‌ കെ.പി.സി.സി യോഗസ്ഥലത്തെ അക്രമക്കേസിലെ

ആറാംപ്രതി വിനോദ്‌ കൃഷ്ണ പോലീസിനോട്‌ പറഞ്ഞു. ശരത്തും ഉണ്ണിത്താനും

യോഗസ്ഥലത്തെത്തിയാൽ തടയുമെന്നും മുണ്ടൂരുമെന്നും മുരളിധരൻ നേരത്തെ

പരസ്യപ്രസ്‌താവന നടത്തിയിരുന്നതിന്മേൽ പ്രതിബദ്ധത തെളിയിക്കാനാണ്‌

ഇത്‌ ചെയ്‌തതെന്നും പ്രതി പറഞ്ഞു.

മറുപുറംഃ മുണ്ടുരിഞ്ഞും തല്ലും തെറിയും നടത്തിയും പ്രീതി സമ്പാദിക്കാൻ

മുരളിയെന്താ ആനമറുതയോ കാലഭൈരവനോ? ഇനി പ്രീതി കൂടുതൽ സമ്പാദിക്കാൻ

ശരത്‌ചന്ദ്രപ്രസാദിനെയും ഉണ്ണിത്താനെയും ജനിച്ചപടി സെക്രട്ടറിയേറ്റിന്റെ

മുന്നിൽ നിർത്തുമോ? പറഞ്ഞിട്ടു കാര്യമില്ല. മഴ പെയ്യിക്കാൻ പെണ്ണുങ്ങൾ

നഗ്‌നരായി നിലമുഴുന്ന നാടാണിത്‌….മുരളി രക്ഷപ്പെടാൻ ചിലരെ കൊണ്ട്‌

നഗ്‌നപൂജ തന്നെ ചെയ്യിച്ചുകളയും.

Generated from archived content: news1_july14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here