കോൺഗ്രസിൽ ഐക്യമുണ്ടാക്കാനല്ല, മറിച്ച് സ്വന്തം കസേര ഉറപ്പിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി എ.കെ.ആന്റണി ആത്മാർത്ഥമായി ശ്രമിച്ചതെന്ന് കെ.കരുണാകരൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് സ്വീകാര്യമായ സമയം വരുമ്പോൾ ഐക്യമെന്ന് പറയുകയും പിന്നീട് അദ്ദേഹത്തിന്റെ വഴിക്കുപോകുകയും ചെയ്യുകയാണ് പതിവ്. നമ്മളൊക്കെ നല്ല ആളുകളായതു കൊണ്ടുമാത്രമാണ് ആന്റണിയോട് ക്ഷമിക്കുന്നതെന്നും കരുണാകരൻ പറഞ്ഞു.
മറുപുറംഃ- ആന്റണി, അങ്ങ് മജ്ജയും മാംസവും വികാരങ്ങളും വിചാരങ്ങളുമുളള മനുഷ്യനല്ലേ….തേച്ചാലും കുളിച്ചാലും പോകാത്ത നാലഞ്ചു പച്ചത്തെറിയെങ്കിലും കരുണാകരനെ അലങ്കാരമായി പറയൂ….അല്ലെങ്കിൽ സർക്കാര് വക മനോരോഗാശുപത്രിയിലെ ചങ്ങല വാർഡിൽ ഒരു മുറിയൊരുക്കൂ….മുഖ്യമന്ത്രിയുടെ പദവി ഇങ്ങനെയെങ്കിലും ഉപയോഗിക്കണം സർ. ലീഡറുടെ നെറികെട്ട വർത്തമാനം കേട്ട് നാട്ടുകാർക്ക് അറച്ചു തുടങ്ങിയിരിക്കുന്നു….
Generated from archived content: news1_july13.html