പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗിന്റെ വിദേശയാത്രയ്‌ക്കിടയിൽ അദ്ദേഹത്തിന്റെ പ്രത്യേക വിമാനത്തിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യം എയർലൈൻസ് ഉദ്യോഗസ്ഥർ മോഷ്‌ടിച്ചു. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യയുടെ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംഭവം നടന്നത്. വിമാനത്തിന്റെ ക്യാപ്‌റ്റൻ ഉൾപ്പെടെയുളളവരാണത്രെ വിലയേറിയ വിസ്‌ക്കി മദ്യക്കുപ്പികൾ അടിച്ചുമാറ്റിയത്.
മറുപുറംഃ ഈ വാർത്ത കേട്ടാൽ നമ്മുടെ പ്രധാനമന്ത്രി രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും ഹോമിയോ മരുന്നു കഴിക്കുന്നതുപോലെ മറ്റവൻ രണ്ടെണ്ണം വീശുന്നയാളാണെന്നു കരുതുമല്ലോ. ഇനി വീശാത്തവനാണ് നമ്മുടെ പ്രധാനമന്ത്രിയെങ്കിൽ അങ്ങേരുടെ വിമാനത്തിൽ പണ്ട് വിശ്വാമിത്രന്റെ മുന്നിൽ മേനക ആടിയതുപോലെ ഈ വിസ്‌ക്കിക്കുപ്പികൾ നിറച്ചുവച്ചതെന്തിന്? വിമാനത്തിന്റെ ക്യാപ്‌റ്റനാണെങ്കിലും ഒന്നരയടിക്കണമെന്നു തോന്നിയാൽ എന്ത് തെറ്റുപറയാൻ. പ്രധാനമന്ത്രിമാരെ തന്നെ അടിച്ചുമാറ്റുന്ന ഇക്കാലത്ത് പ്രധാനമന്ത്രിയുടെ വിമാനത്തിലെ വിസ്‌ക്കിയല്ലേ അടിച്ചു മാറ്റിയുളളൂ…
Generated from archived content: news1_july12_06.html
Click this button or press Ctrl+G to toggle between Malayalam and English