മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒരു കണ്ടാമൃഗമായി കൊണ്ടിരിക്കുകയാണെന്ന് കെ.കരുണാകരൻ പറഞ്ഞു. വിദ്യാർത്ഥികളെയും യുവജനങ്ങളെയും വേട്ടയാടുന്ന ഇയാൾക്ക് ഭരണത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും കരുണാകരൻ പറഞ്ഞു.
പോലീസ് നടപടികളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് (ഇന്ദിര)യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ഉപവാസസമരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സമനില തെറ്റിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടിയെന്ന് തുടർന്ന് സംസാരിച്ച കെ.മുരളീധരൻ പറഞ്ഞു.
മറുപുറംഃ അടിയന്തരാവസ്ഥ കാലവും, രാജനേയും ഈ നിഷ്‌കളങ്ക മനുഷ്യൻ മറന്നുവോ…. ഇങ്ങേരുടെ പോലീസിന്റെ അടികൊണ്ട് തകർന്ന പഴയ സഖാക്കന്മാരുടെ എണ്ണം ഇത്തിരി വലുതാ… അന്ന് ഈ മനുഷ്യൻ കണ്ടാമൃഗമായിരുന്നില്ല… തനി കാട്ടുപോത്തായിരുന്നു….കാലം കടന്നപ്പോൾ ആൾ കൂർക്കപന്നിയുടെ സ്വഭാവം എടുക്കുന്നു എന്നുമാത്രം….
മകനേ മുരളീധരാ… അപ്പന്റെ പോലീസ് കേരളത്തെ അമ്മാനമാടിയ കാലത്ത്, മകൻ കോലുമിഠായിയും ചപ്പി ഗൾഫിൽ കറങ്ങുകയായിരുന്നു. ജനത്തിന്റെ സമനില തെറ്റിക്കല്ലേ….
Generated from archived content: news1_july12_05.html