കൊടുങ്ങല്ലൂരിന്റെ പൈതൃകം തട്ടിയെടുക്കാനുളള ശ്രമം ചെറുക്കണംഃ ഉമേഷ്‌ ചളളിയിൽ എം.എൽ.എ

കൊടുങ്ങല്ലൂരിന്റെ ചരിത്രവും പൈതൃകവും തട്ടിയെടുക്കാൻ നടത്തുന്ന ആസൂത്രിത ശ്രമങ്ങൾക്കെതിരെ പ്രതികരിക്കണമെന്ന്‌ കൊടുങ്ങല്ലൂർ എം.എൽ.എ ഉമേഷ്‌ ചളളിയിൽ ആവശ്യപ്പെട്ടു. പുരാതന മുസരീസ്‌ എന്ന കൊടുങ്ങല്ലൂരിന്റെ പാരമ്പര്യം മറുകര കടത്താൻ ആസൂത്രിത ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പുരാതന മുസരീസ്‌ വടക്കൻ പറവൂരിനടുത്തുളള പട്ടണം ആണെന്ന പുതിയ നിഗമനങ്ങളെ പരാമർശിച്ച്‌ സംസാരിക്കുകയായിരുന്നു ഉമേഷ്‌ ചളളിയിൽ. ഫിഷിംഗ്‌ ഹാർബറും, പോർട്ട്‌ ഓഫീസും, സിമന്റ്‌ ഫാക്‌ടറിയും ആവശ്യക്കാർ കൊടുങ്ങല്ലൂരിൽനിന്നും തട്ടിയെടുത്തപോലെ പുരാതന മുസരീസ്‌ പദവിയും തട്ടിയെടുക്കാനുളള ശ്രമത്തിലാണ്‌ ചിലരെന്നും ചളളിയിൽ പറഞ്ഞു.

മറുപുറംഃ- പറഞ്ഞത്‌ വച്ച്‌ നോക്കുമ്പോൾ പുരാതന മുസരീസ്‌ സ്ഥാപിച്ചത്‌ ഉമേഷാണെന്ന്‌ തോന്നും. ഫിഷിംഗ്‌ ഹാർബറും പോർട്ട്‌ ഓഫീസും, സിമന്റ്‌ ഫാക്‌ടറിയും പോലെയല്ല സുഹൃത്തേ ചരിത്രഗവേഷണം. പുതുതായി കണ്ടുപിടിക്കുന്നത്‌ അംഗീകരിച്ചേ മതിയാകൂ…. ചരിത്രഗവേഷണം എന്നത്‌ വടംവലി മത്സരമല്ലെന്ന്‌ മനസ്സിലാക്കിയാൽ നന്ന്‌….കൊടുങ്ങല്ലൂർ നിവാസികളുടെ വിധി…. ഭരണിപ്പാട്ടും കേൾക്കണം, ഉമേഷിനെ സഹിക്കുകയും വേണം.

Generated from archived content: news1_july12.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here