വിദ്യാലയങ്ങളെ നിയന്ത്രിക്കാൻ പഞ്ചായത്തുകൾക്ക്‌ അധികാരം കൊടുക്കരുത്‌ ഃ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ

വിദ്യാലയങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം പഞ്ചായത്തുകൾക്ക്‌ നൽകരുതെന്ന്‌ സീറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പ്‌ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പറഞ്ഞു. പാർട്ടിയുടെ ഭാവിക്കപ്പുറം സമൂഹത്തിന്റെ സമഗ്രമായ ഭാവി കാണാൻ കഴിയാത്ത അനുയായികളെ നിയന്ത്രിക്കാൻ രാഷ്ര്ടീയ പാർട്ടികൾക്ക്‌ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു കച്ചവടലക്ഷ്യം പാടില്ലെന്നും കർദ്ദിനാൾ പ്രതികരിച്ചു.

മറുപുറം ഃ വിദ്യാഭ്യാസസ്ഥാപനത്തിൽ കച്ചവടമോ….ശാന്തം…പാവം. പിന്നെ ചില ന്യൂനപക്ഷ സ്ഥാപനങ്ങളിൽ ചില നീക്കുപോക്കുകൾ നടത്താറുണ്ട്‌. പണ്ട്‌ ഒന്നും രണ്ടും ലക്ഷത്തിന്‌ അധ്യാപക നിയമനം നടത്തിയിരുന്നപ്പോൾ ഇപ്പോഴത്‌ ഇരുപതും ഇരുപത്തിയഞ്ചുമൊക്കെയായി. രൂപയുടെ മൂല്യം കുറയുകയല്യോ… പിന്നെ മാനേജുമെന്റുവക സീറ്റിന്‌ കുടുംബപാരമ്പര്യം നോക്കി ലക്ഷങ്ങൾ വേറെയും. ഇത്‌ കച്ചവടമല്ല… വെറും കശാപ്പു മാത്രം. അതുകൊണ്ട്‌ ഇക്കാര്യമെല്ലാം ഒന്നു തിരിഞ്ഞു നിന്നുകൊണ്ട്‌ സ്വന്തം കുഞ്ഞാടുകളോട്‌ പറഞ്ഞാൽ പോരെ… കണ്ണടച്ച്‌ പൂച്ച പാലു കുടിച്ചാലും കണ്ണടയ്‌ക്കാതെ കുടിച്ചാലും പാലു തീർന്നുപോകും പിതാവേ… അതുകൊണ്ട്‌ വിദ്യാഭ്യാസ കച്ചവടമെന്നൊക്കെ പറഞ്ഞ്‌ ഐസുകട്ടയിൽ പെയ്‌ന്റടിക്കല്ലേ… ഞങ്ങളും ഈ നാട്ടിലൊക്കെ തന്നെയാ ജീവിക്കുന്നത്‌ പിതാവേ…

Generated from archived content: news1_july11_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here